ADVERTISEMENT

ചെറുപ്പക്കാർക്കു വെല്ലുവിളിയുമായി വീണ്ടും പുതിയ ലുക്കിൽ മെഗാസ്റ്റാർ മമ്മൂട്ടി. വെള്ള ടീഷർട്ടും ബ്ളൂ ജീൻസും അണിഞ്ഞ് തലയിൽ കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചു നില്‍ക്കുന്ന താരത്തിന്‍റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മമ്മൂട്ടി തന്നെയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചിത്രം വന്നതിനു പിന്നാലെ നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുൽഖറിന്റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ. ജയസൂര്യ, വിജയ് യേശുദാസ്, അതിഥി രവി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തെ പ്രശംസിച്ചെത്തിയത്.

പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആന്ന, ഇടയ്ക്ക് ഇടയ്ക്ക് വരുന്നു, ഒരു ഫോട്ടോ ഇട്ടു സോഷ്യല്‍ മീഡിയ കത്തിക്കുന്നു പോകുന്നു, റിപ്പീറ്റ്..., ഇങ്ങളിത് എന്ത് ഭാവിച്ചാണ്?' തുടങ്ങിയ രസകരമായ കമന്‍റുകളാണ് ആരാധകരുടെ ഇടയിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ‘ടർബോ’ ലുക്കിൽ മമ്മൂട്ടി കൊച്ചിയിൽ വോട്ട് ചെയ്യാനെത്തിയിരുന്നു. മുണ്ടും ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു മെഗാ സ്റ്റാറിന്റെ എൻട്രി. മാധ്യമങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ അഭിവാദ്യം ചെയ്താണ് മമ്മൂട്ടി കടന്നുവന്നത്.

English Summary:

Mammootty's new look goes viral: Photographed by Shani Shaki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com