മാളവിക ജയറാമിന്റെ വിവാഹ വിഡിയോ കാണാം
Mail This Article
ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാമിന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം. ചുവന്ന പട്ടുടുത്ത് തമിഴ് വധുവിന്റെ ലുക്കിലായിരുന്നു മാളവിക. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു വരൻ നവനീതിന്‍റെ വേഷം. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്‍റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിനു ശേഷം പാർവതിയുടെ അമ്മയുടെ അനുഗ്രഹം വാങ്ങിയ വധൂവരന്മാർ ചടങ്ങിനു സാക്ഷികളാകാനെത്തിയ ആരാധകവൃദ്ധത്തിനു നേരെ കൈ കൂപ്പി നന്ദി അറിയിച്ചു. മാളവികയുടെ വിവാഹ വാർത്തയറിഞ്ഞ് വലിയൊരു ജനക്കൂട്ടം തന്നെ ഗുരുവായൂരിൽ എത്തിയിരുന്നു.
ജീവിതത്തിലെ ഏറ്റവും സന്തോഷമാർന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മകളുടെ താലികെട്ടിനു ശേഷം ജയറാം മാധ്യമങ്ങളോടു പ്രതികരിച്ചു. 32 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരപ്പന്റെ നടയിൽ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടായി. അതുപോലെ, മകളുടെ വിവാഹവും നടന്നതിൽ സന്തോഷമുണ്ട്,’’– ജയറാം പറഞ്ഞു.
പാലക്കാട് നെന്മാറ സ്വദേശിയാണ് മാളവികയുടെ വരൻ നവനീത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്.