ADVERTISEMENT

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടി അരുന്ധതിയുടെ നിലവിലെ ആരോഗ്യവസ്ഥ തുറന്നു പറഞ്ഞ് സഹോദരി ആരതി. അപകടം സംഭവിച്ചിട്ട് അന്‍പത് ദിവസങ്ങള്‍ പിന്നിട്ടെന്നും അരുന്ധതി ഇപ്പോഴും അപകടാവസ്ഥയില്‍ തന്നെയാണെന്നും ആരതി സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.

‘‘പ്രിയപ്പെട്ടവരെ ഞാന്‍ എന്റെ സഹോദരിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ട് ദിവസങ്ങളായി. ഈ മോശം അവസ്ഥയില്‍ ഞങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുകയും പ്രാർഥിക്കുകയും ചെയ്തവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അരുന്ധതി ഇപ്പോഴും ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തന്നെയാണ്. ജി സി സ്‌കോര്‍ (ഗ്ലാസ്‌ഗോ കോമ സെക്‌യില്‍) മൂന്നില്‍ നിന്ന് ഒന്‍പതിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെയാണ്, കാഴ്ചയിലും വൈകല്യമുണ്ട്. അതുകൊണ്ട് പ്രാർഥിക്കുന്നത് അവസാനിപ്പിക്കരുത്, സഹായവും തുടരണം എന്നഭ്യർഥിക്കുന്നു.’’ ആരതി നായര്‍ കുറിച്ചു.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അരുന്ധതിക്കു അപകടം സംഭവിക്കുന്നത്.ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം. ഇവരെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവർ ഒരു മണിക്കൂറോളം റോഡിൽ തന്നെ കിടന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരൻ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച് നടി ഗോപിക അനിൽ ഉള്‍പ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. 

അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്.

2018ൽ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകൾ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

English Summary:

Actress Arundhati's Battle for Recovery: Sister Aarti Shares Urgent Health Update 50 Days Post-Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com