ADVERTISEMENT

മകൾ ചക്കിയുടെ കല്യാണ ആൽബം ഒരു ദിവസത്തിനുള്ളിൽ തന്നെ കയ്യിൽ കിട്ടിയ വിസ്മയം മറച്ചുപിടിക്കാതെ താരദമ്പതിമാരായ ജയറാമും പാർവതിയും. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകളുടെയും പിന്നീടു നടന്ന വിരുന്നിന്റെയും ചിത്രങ്ങൾ കോർത്തിണക്കിയ വിവാഹ ആൽബമാണ് പാലക്കാട് നടന്ന റിസപ്‌ഷൻ ദിവസം വൈറ്റ്‌ലൈൻ ഫോട്ടോഗ്രഫി ടീം ജയറാമിനു കൈമാറിയത്.  

റിസപ്‌ഷൻ നടക്കുന്ന വേദിയിൽ തന്നെ തലേന്നു നടന്ന കല്യാണ ആൽബം കിട്ടിയപ്പോൾ എല്ലാവരിലും കണ്ട ഞെട്ടൽ പിന്നീട് സന്തോഷത്തിലേക്കു വഴിമാറി.  വേദിയിൽ വച്ചു തന്നെ ജയറാമും പാർവതിയും വധൂവരന്മാരും മറ്റു ബന്ധുക്കളും ആൽബം മറിച്ചു നോക്കി സന്തോഷം പങ്കിട്ടു. വൈറ്റ് ലൈൻ ഫോട്ടോഗ്രഫിയിലെ സൈനു വൈറ്റ്‌ലൈൻ ആണ് മാളവികയുടെയും നവനീതിന്റേയും വിവാഹ ഫോട്ടോഗ്രാഫർ.

‘‘എന്നെ സംബന്ധിച്ചിടത്തോളം വൈറ്റ് ലൈൻ ഫോട്ടോഗ്രഫി എന്നത് രണ്ടുപേർ തമ്മിലുള്ള സ്നേഹം പങ്കിടുന്നതിന്റെ സന്തോഷം ലെൻസിലൂടെ ഒപ്പിയെടുക്കുക എന്നതാണ്. ഇതാ ഒരു മിനി ഫോട്ടോ ആൽബം.  മാളവികയുടെയും നവനീതിന്റേയും അവരുടെ കുടുംബത്തിന്റെയും ഈ പ്രധാനപ്പെട്ട ദിവസത്തിലെ പ്രിയനിമിഷങ്ങളുടെ ശേഖരവുമായി ഹൃദയസ്പർശിയായ സമ്മാനമാണ് ഞങ്ങൾ പങ്കിട്ടത്. ദമ്പതികളെയും അവരുടെ പ്രിയപ്പെട്ടവരെയും എന്നെന്നേക്കുമായി പകർത്തിയ ഓർമകൾ കൊണ്ട് ഞങ്ങൾ ആശ്ചര്യപ്പെടുത്തുമ്പോൾ അവരുടെ നിറഞ്ഞ സന്തോഷത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു. പുഞ്ചിരിയും കണ്ണീരും ചിരിയും കാത്തുസൂക്ഷിച്ചുകൊണ്ട് അവരുടെ യാത്രയുടെ ഭാഗമായതിൽ നന്ദിയുണ്ട്,’’ ആൽബം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടു സൈനു വൈറ്റ്‌ലൈൻ കുറിച്ചു.

താരനിബിഢമായിരുന്നു മാളവിക ജയറാമിന്റെ വിവാഹം. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകൾക്കുശേഷം താരങ്ങൾ ഉൾപ്പെടെയുള്ള ക്ഷണിതാക്കൾക്ക് പങ്കെടുക്കാൻ മൂന്നു സ്വീകരണ ചടങ്ങുകൾ ഉണ്ടായിരുന്നു. താലികെട്ടിനു ശേഷം തൃശൂരിലെ നക്ഷത്ര ഹോട്ടലിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കു വിരുന്ന്. അതിനു പിന്നാലെ കൊച്ചിയിൽ സിനിമാക്കാർക്കായി ഗ്രാൻഡ് റിസപ്‌ഷൻ. അതും കഴിഞ്ഞ് നവനീത് ഗിരീഷിന്റെ നാടായ പാലക്കാട് വരന്റെ വീട്ടുകാർ പ്ലാൻ ചെയ്ത റിസപ്‌ഷനും നടന്നിരുന്നു.

മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും പൃഥ്വിരാജും ശോഭനയും മുതല്‍ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് ജാക്കി ഷ്രോഫും തമിഴ് സിനിമാ ലോകത്ത് നിന്ന് ഖുശ്ബു, പൂര്‍ണിമ, സുഹാസിനി എന്നിവരും പങ്കെടുത്തു.

English Summary:

Surprise and Delight: White Line Photography Captures Chucky's Wedding Moments and Delivers Instant Album Magic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com