സായി പല്ലവിക്ക് ‘തണ്ടേൽ’ ടീമിന്റെ പിറന്നാൾ സർപ്രൈസ്; വിഡിയോ
Mail This Article
സായി പല്ലവിയുടെ ജന്മദിനത്തിൽ സർപ്രൈസ് വിഡിയോയുമായി ‘തണ്ടേൽ’ സിനിമയുടെ അണിയറക്കാർ. നടിയുെട അതിഗംഭീര മാഷപ്പ് വിഡിയോയാണ് ടീം റിലീസ് ചെയ്തത്. സായി പല്ലവിയുടെ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന സീനുകൾ ചേർത്തുവച്ച് തയാറാക്കിയ വിഡിയോയിൽ തണ്ടേൽ സിനിമയിലെ സായിയുടെ കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നു.
ആക്‌ഷൻ പറഞ്ഞ ശേഷം സായി പല്ലവിയുടെ അഭിനയവും കട്ട് പറഞ്ഞതിന് ശേഷമുള്ള താരത്തിന്റെ രസകരമായ ഭാവപ്രകടനങ്ങളും വിഡിയോയുടെ ഹൈലൈറ്റ് ആണ്. നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് തണ്ടേൽ. ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസു നിർമിക്കുന്ന ഈ ചിത്രം അല്ലു അരവിന്ദാണ് അവതരിപ്പിക്കുന്നത്.
പ്രണയം പശ്ചാത്തലമാക്കി ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രണയകഥ എന്നതിലുപരി മറ്റ് ചില വശങ്ങൾ കൂടി സംസാരിക്കുന്നുണ്ട്. ലവ് സ്റ്റോറിക്കു ശേഷം സായി പല്ലവിയും നാഗ ചൈതന്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തണ്ടേൽ. മത്സ്യത്തൊഴിലാളിയുടെ വേഷത്തിൽ പരുക്കൻ ഭാവത്തോടുകൂടി നാഗ ചൈതന്യ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകശ്രദ്ധ ആകർഷിച്ചുരുന്നു.
ഛായാഗ്രഹണം: ഷാംദത്ത്, സംഗീതം: ദേവി ശ്രീ പ്രസാദ്, കലാസംവിധാനം: ശ്രീനാഗേന്ദ്ര തങ്കാല, മാർക്കറ്റിങ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.