ADVERTISEMENT

അച്ഛൻ പൊട്ടിയല്ലോ എന്ന് ചോദിച്ചയാൾക്ക് തക്കതായ മറുപടി നൽകി നടി അഹാന കൃഷ്ണ.  അഹാനയുടേത് ഒറ്റവാക്കിലെ മറുപടിയാണ്. ‘അയിന്’ എന്നാണ് അഹാന ചോദിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഈ വിമർശക കമന്റും തന്റെ മറുപടിയും താരം പങ്കുവച്ചത്.

നേരത്തെ അച്ഛന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരിയായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അഹാന പറ‍ഞ്ഞിരുന്നു. മകള്‍ എന്ന നിലയിലാണ് താൻ അച്ഛനെ പിന്തുണയ്ക്കുന്നതെന്നും നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ല തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കിയിരുന്നു. 

ahaana-4

ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നു ബിജെപി സ്ഥാനാർഥിയായി നടൻ കൃഷ്ണകുമാർ മത്സരിച്ചിരുന്നു.  കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ വിജയിച്ചപ്പോൾ ഇടത് സ്ഥാനാർഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാർഥിയായ കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.  

കൃഷ്ണകുമാർ തോറ്റതോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വരുന്നത്. തിരഞ്ഞെടപ്പ് പ്രചാരണങ്ങളിൽ കൃഷ്ണകുമാറിനു പിന്തുണയുമായി ഭാര്യ സിന്ധുവും അഹാന ഉൾപ്പടെയുള്ള നാല് മക്കളും ഒപ്പം ഉണ്ടായിരുന്നു.  

English Summary:

Ahana Krishna's Epic One-Word Reply Shuts Down Questions About Her Father's Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com