sections
MORE

സ്ത്രീകളെ ‘സെയ്ഫ്’ ആക്കാം; റിവ്യു

safe-review
SHARE

സ്വന്തം വീട്ടിൽപോലും സ്ത്രീ സുരക്ഷിതയാണെന്നു കരുതാനാവില്ല. കാര്യക്ഷമതയില്ലാത്ത നിയമ–നീതിന്യായ വ്യവസ്ഥ ഇതിനൊരു കാരണമാണോ?. ഈ സാഹചര്യത്തിൽ സ്ത്രീകളെ ‘സെയ്ഫ്’ ആക്കാൻ എന്തു ചെയ്യാം?. ഇതിനുള്ള ഉത്തരമാണ് ‘സെയ്ഫ്’ എന്ന കൊച്ചു സിനിമ.

അനുശ്രീ, അപർണ ഗോപിനാഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രദീപ് കാളിപുരയത്താണ് സെയ്ഫ് സംവിധാനം ചെയ്തിരിക്കുന്നത്. ഷാജി പല്ലാരിമംഗലമാണ് തിരക്കഥ. അപർണ അവതരിപ്പിക്കുന്ന ശ്രേയ എന്ന ഐപിഎസ് ഓഫിസറിലൂടെയാണ് സിനിമ തുടങ്ങുന്നത്. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ശ്രേയ. ഒരു രാഷ്ട്രീയനേതാവിന്റെ മകനിലേക്കാണ് ഈ അന്വേഷണം നീളുന്നത്. ഇതോടെ ശ്രേയ കൂടുതൽ പ്രതിസന്ധികളെ നേരിടാൻ തുടങ്ങുന്നു.

SAFE | MALAYALAM MOVIE OFFICIAL TRAILER | PRADEEP KALIPURAYATH | ANUSHREE | SIJU WILSON

അനുശ്രീ അവതരിപ്പിക്കുന്ന അരുന്ധതി എന്ന കഥാപാത്രം അഭിഭാഷകയും ആക്ടിവിസ്റ്റുമാണ്. അനീതി കണ്ടാൽ എതിർക്കാൻ മടിക്കാത്ത, വേണ്ടി വന്നാൽ കയ്യൂക്ക് കാണിക്കാൻ ചങ്കൂറ്റമുള്ള സ്ത്രീ. സ്ത്രീകളെ മുഖ്യധാരയിൽ എത്തിക്കുക, അനീതികള്‍ക്കെതിരെ പോരാടാന്‍ പ്രാപ്തരാക്കുക എന്നീ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സുഹൃദ്സംഘം അരുന്ധതിക്കുണ്ട്. സ്ത്രീസുരക്ഷയ്ക്കു വേണ്ടി ഇവരെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്ന ആപ്ലിക്കേഷനാണ് ‘സെയ്ഫ്’.

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അതിന്റെ തീവ്രത ഒട്ടും ചോരാതെ സിനിമ അവതരിപ്പിക്കുന്നു. ഇതിെനതിരെയുള്ള പോരാട്ടത്തിനൊപ്പം നിയമവ്യവസ്ഥയുടെ കാര്യക്ഷമത ഇല്ലായ്മയും വ്യക്തമാക്കുന്നുമുണ്ട്. മികച്ചൊരു ട്വിസ്റ്റോടെയാണ് സിനിമ അവസാനിക്കുന്നത്.

മികച്ച താരനിരയോടൊപ്പം ഒരുപിടി പുതുമുഖങ്ങളും സിനിമയിലുണ്ട്. പൊലീസ് ഓഫിസറുടെ ശരീരഭാഷയും ഗൗരവും കയ്യടക്കത്തോടെ അവതരിപ്പിച്ച് അപർണ അഭിനയ മികവിൽ മുന്നിൽ നിൽക്കുന്നു. സങ്കീർണമായ പല അവസ്ഥകളിലൂടെ കടന്നു പോകുന്ന കഥാപാത്രം അനുശ്രീയിൽ ഭദ്രം. ഷിജു വിൽസൺ, അജി ജോൺ, ഹരീഷ് പേരടി, പ്രസാദ് കണ്ണൻ, ശിവജി ഗുരുവായൂർ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, കൃഷ്ണ, ഊർമിള എന്നിവരും കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു.

സ്ത്രീകൾ നേരിടുന്ന ഒരു വലിയ ഭീഷണിയെ ഗൗരവം ചോരാതെ അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം മോശമായില്ലെന്നുതന്നെ പറയാം. മികച്ച ഫ്രെയിമുകളാണ് സിനിമയുടെ മറ്റൊരു സവിശേഷത.

ഇതൊരു ആശയം മാത്രമാണെന്നും ഇതിൽ നിന്ന് പ്രേക്ഷകർക്ക് ആയിരം ആശയങ്ങൾ രൂപപ്പെടുത്താൻ സാധിക്കുമെന്നും സൂചിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. സമൂഹത്തെ ‘സെയ്ഫ്’ ആക്കാനുള്ള ഈ ശ്രമം പ്രേക്ഷകരെ മടുപ്പിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA