ADVERTISEMENT

ഷാറുഖ് ഖാൻ–അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം ‘ജവാൻ’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. കിങ് ഖാന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ സ്പെഷൽ റിലീസ്. ജവാൻ സിനിമയുെട എക്സറ്റെൻഡഡ് കട്ട് വേർഷൻ ആണ് നെറ്റ്ഫ്ലിക്സിലൂടെ കാണാനാകുക.

നയൻതാര നായികയായെത്തിയ സിനിമയിൽ ഇരട്ടവേഷത്തിലാണ് ഷാറുഖ് ഖാൻ പ്രത്യക്ഷപ്പെട്ടത്. സുനിൽ ഗ്രോവർ, പ്രിയാമണി, സാനിയ മൽഹോത്ര തുടങ്ങി നിരവധിപ്പേർ പ്രധാനവേഷങ്ങളിലെത്തി. വിജയ് സേതുപതിയായിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.

സംവിധായകൻ അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായ ജവാൻ 18 ദിവസംകൊണ്ട് 1000 കോടി ക്ലബ്ബിലും കടന്നു. ഈ വർഷം പുറത്തിറങ്ങിയ ഷാറുഖ് ഖാന്റെ രണ്ടാമത്തെ ചിത്രമാണ് 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

സെപ്റ്റംബർ 7ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിൽ നേടിയതായാണ് റിപ്പോർട്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആയിരുന്നു നിർമാണം.

English Summary:

Netflix surprise drops Jawan extended versions in Hindi, Tamil, Telugu on Shah Rukh Khan's birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com