ADVERTISEMENT

ബോളിവുഡ് നടി സണ്ണി ലിയോണി മലയാളം വെബ് സീരിസിൽ അഭിനയിക്കുന്നു. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലൂ‍ടെയാണ് മലയാളം ഒടിടി പ്ലാറ്റ്ഫോമിൽ സണ്ണിയുടെ അരങ്ങേറ്റം.

എച്ച്ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമിക്കുന്ന പാൻ ഇന്ത്യൻ സുന്ദരിയുടെ  കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ. 

മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്‌ഷൻ ത്രില്ലർ സീരിസാണ് പാൻ ഇന്ത്യൻ സുന്ദരി. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആർ ഒടിടിയിലൂടെയാണ് സീരിസ്  റിലീസ് ചെയ്യുക. ഛാായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ,  ചിത്ര സംയോജനം  അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. 

ശ്യാം പ്രസാദാണ് സീരിസിനു വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.  ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗോപി സുന്ദർ,  ചീഫ് അസോഷ്യേറ്റ് : അനന്തു പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ: ഡിജെ സിബിൻ, ആക്‌ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ ആതിര ദിൽജിത്.

English Summary:

Sunny Leone to make her Malayalam debut with web series ‘Pan Indian Sundari’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com