ADVERTISEMENT

മനോജ് ബാജ്പേയ്, കൊങ്കണ സെൻ ശർമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന ബ്ലാക് കോമഡി ത്രില്ലർ സീരിസ് ‘കില്ലർ സൂപ്പ്’ ട്രെയിലർ എത്തി. ഭർത്താവിനെ വകവരുത്തി കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ദമ്പതികളായി മനോജും കൊങ്കണ സെന്നും എത്തുന്നു.

മലയാളി നടൻ ലാലിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ സീരിസ്. കനി കുസൃതിയും സീരിസിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നാസർ, സയാജി ഷിൻഡെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അഭിഷേക് ചൗബേ, ഹർഷദ് നലവഡേ, ആനന്ദ് തൃപാഠി, ഉനൈസ എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 11 മുതൽ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും.

English Summary:

Killer Soup trailer: Konkona Sensharma, Manoj Bajpayee whip an intriguing concoction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com