നടി സ്നേഹ ബാബു വിവാഹിതയാകുന്നു; വരൻ ‘കരിക്ക്’ കുടുംബത്തിൽ നിന്നും
![sneha-babu-engaged ചിത്രത്തിനു കടപ്പാട്: www.instagram.com/sneha_babu_21/](https://img-mm.manoramaonline.com/content/dam/mm/mo/movies/tv/images/2023/7/26/sneha-babu-engaged.jpg?w=1120&h=583)
Mail This Article
കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സ്നേഹ ബാബു വിവാഹതിയാകുന്നു. വരനും ‘കരിക്ക്’ കുടുംബത്തിൽ നിന്നാണ്. സാമർത്ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് സ്നേഹയുടെ പ്രിയതമൻ. അഖിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രണയവാർത്ത സ്നേഹ സ്ഥിരീകരിച്ചത്. ‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദി’ എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. സീരീസിലെ ഒരു പ്രധാന വേഷത്തിൽ സ്നേഹയും എത്തിയിരുന്നു.
![sneha-babu-actor sneha-babu-actor](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ചിത്രത്തിനു താഴെ കരിക്കിലെ അഭിനേതാക്കളും ആശംസകളറിയിച്ചു. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ ആശംസ കുറിച്ചു.
![sneha-babu sneha-babu](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടു.
ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18ന് മുംബൈയിലെ ഗോരെഗാവിലാണ് സ്നേഹയുടെ ജനനം. സെന്റ് തോമസ് ഹൈ സ്കൂൾ ആൻഡ് ജൂണിയർ കോളജ്, ഗോരെഗാവിലായിരുന്നു സ്നേഹയുടെ പഠനം.
ഇന്റീയർ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്നേഹ ടിക്ടോക്കിൽ സജീവമായിരുന്നു. അതുവഴിയാണ് ‘കരിക്ക്’ ചാനലിൽ അവസരം ലഭിക്കുന്നത്.