ADVERTISEMENT

മേജർ രവിയെ നേരിട്ട് കണ്ടു സംസാരിച്ചെന്ന്  ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർഥി അനിയൻ മിഥുൻ.  മേജർ രവിക്ക് തന്നെ ആദ്യം കണ്ടപ്പോൾ മനസ്സിലായില്ലെന്നും പിന്നീട് കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞതെന്നും മിഥുൻ പറഞ്ഞു. ‘‘ഹോട്ടലിൽ വച്ചാണ് മേജർ രവി സാറിനെ കണ്ടത്.  അദ്ദേഹത്തെ കണ്ടപ്പോൾ ‍ഞാൻ അങ്ങോട്ട് പോയി സംസാരിച്ചു. എന്നെ അദ്ദേഹത്തിന് ആദ്യം മനസിലായില്ല. അതുകൊണ്ട് ‍ഞാൻ തന്നെ പറഞ്ഞു ഞാൻ അനിയൻ മിഥുൻ ആണ് എന്ന്.  അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും ഞാൻ എല്ലാത്തിനും താങ്ക്‌യു സർ എന്ന് പറഞ്ഞു.  എനിക്ക് അദ്ദേഹത്തോട് നന്ദിയും സ്നേഹമുണ്ട്.’’ –അനിയൻ മിഥുൻ പറയുന്നു.

 

ബിഗ് ബോസ് മുൻ മത്സരാർഥിയായ റോബിൻ രാധാകൃഷ്ണനൊപ്പം ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു അനിയൻ മിഥുൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 

 

ബിഗ്‌ബോസ് മലയാളം സീസൺ 5–ൽ മിഥുൻ പറഞ്ഞ ജീവിതകഥ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ബിഗ് ബോസ് ഷോയിൽ വീക്‌ലി ടാസ്‌കായി സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അനിയൻ മിഥുന്‍ ഇന്ത്യൻ ആർമിയിലെ ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥ പറഞ്ഞത്. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫിസര്‍ റാങ്കില്‍ ഒരു വനിതയെ പരിചപ്പെട്ടെന്നും അവള്‍ പഞ്ചാബി ആയിരുന്നെന്നും തുടര്‍ന്ന് അവൾ പ്രൊപ്പോസ് ചെയ്‌തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫിസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറച്ചു മരിച്ചു എന്നുമാണ് അനിയൻ മിഥുൻ പറഞ്ഞത്. അതേസമയം ഇന്ത്യന്‍ ആർമിയെക്കുറിച്ചുള്ള മിഥുന്റെ വെളിപ്പെടുത്തലുകളെ ഷോയുടെ അവതാരകന്‍ മോഹന്‍ലാലും ചോദ്യം ചെയ്തിരുന്നു.

 

കഥ അനിയൻ മിഥുന്റെ തള്ള്, വുഷുവിലും കള്ളത്തരം: മേജർ രവി പറയുന്നു


സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ ഈ വിഷയത്തിൽ മിഥുനെ നിശിതമായി വിമർശിച്ചിരുന്നു. മേജർ രവിയും അനിയൻ മിഥുനെതിരെ രൂക്ഷപ്രതികരണവുമായി എത്തുകയുണ്ടായി. ഏറ്റവും അന്തസ്സുറ്റ സൈന്യമായ ഇന്ത്യൻ പട്ടാളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹക്കുറ്റത്തിനു വരെ കേസെടുക്കാന്‍ സാധിക്കുമെന്നുമായിരുന്നു മേജര്‍ രവി അഭിപ്രായപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com