‘ഇത് എഐ മോഹൻലാൽ റോബട്, ഉടമ പിഷാരടി’
Mail This Article
എഐ സാങ്കേതിക വിദ്യ കൊടികുത്തി വാഴുന്ന ഈ കാലത്ത് നമ്മുടെ ഇഷ്ട സിനിമാ താരങ്ങളുടെ എഐ റോബട് വിപണിയെത്തിയാൽ എങ്ങനെയുണ്ടാകും. അങ്ങനെയൊരു സ്കിറ്റുമായി മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് നൈറ്റിലെത്തി കയ്യടി വാങ്ങുകയാണ് രമേശ് പിഷാരടിയും മിയയും. സാക്ഷാൽ മോഹൻലാലിന്റെ എഐ റോബട് ആണ് സ്കിറ്റിന്റെ പ്രധാന ആകർഷണം.
മോഹൻലാലും സ്കിറ്റിൽ അതിഥിയായി എത്തുന്നു. പിന്നീട് മോഹൻലാലിനും എഐ റോബട്ടിനുമിടയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സ്കിറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ മനസ്സിൽ ചിന്തിക്കുമ്പോൾ തന്നെ ഡയലോഗുകൾ ഏറ്റു പറയുകയും പാട്ട് പാടുകയുമൊക്കെ െചയ്യുന്ന എഐ റോബട് പ്രേക്ഷകരുടെയും കയ്യടി നേടുന്നു.
മഴവിൽ മനോരമയും താരസംഘടനയായ ‘അമ്മ’യും ചേർന്ന് നടത്തിയ മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2023 ലാണ് എഐ മോഹൻലാൽ റോബട്ടിന്റെ അരങ്ങേറ്റം സംഭവിച്ചത്.