ADVERTISEMENT

മുൻ ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാറിനു നേരെ ആക്രമണം. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രംഗത്തുവന്നത്. തിരിച്ചറിയാന്‍ പറ്റാത്ത ഒരാളില്‍ നിന്നും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്ന് പറഞ്ഞാണ് വനിത തനിക്കുണ്ടായ ആക്രമണത്തെ പറ്റി പറഞ്ഞിരിക്കുന്നത്. ബിഗ് ബോസിലെ ഒരു മത്സരാർഥിയുടെ ആരാധാകനാണെന്നു പറഞ്ഞെത്തിയ ഒരാൾ തന്നെ ആക്രമിച്ചെന്നും മുഖം പൊട്ടി ചോര വരുന്ന അവസ്ഥയിലായെന്നും നടി പറയുന്നു.

‘‘ഞാൻ ക്രൂരമായി ഞാന്‍ ആക്രമിക്കപ്പെട്ടു. അയാൾ ആരാണെന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളു. ബിഗ് ബോസ് താരം പ്രദീപ് ആന്റണിയുടെ ആരാധകനാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ബിഗ് ബോസ് തമിഴ് ഏഴാം സീസണിനെ പറ്റിയുള്ള എന്റെ റിവ്യൂ കഴിഞ്ഞതിന് ശേഷം ഡിന്നര്‍ കഴിക്കാന്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍. ശേഷം എന്റെ സഹോദരി സൗമ്യയുടെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ എടുക്കാന്‍ വരുമ്പോള്‍ ഇരുട്ടില്‍ നിന്നും ഒരാള്‍ കടന്ന് വന്നു. എന്നിട്ട് ‘‘ചുവപ്പ് കാര്‍ഡ് കൊടുപ്പിച്ചു അല്ലേ’’ എന്ന് പറഞ്ഞു.

നിന്റെ സപ്പോര്‍ട്ടും അതിലുണ്ടെന്ന് പറഞ്ഞ് എന്റെ മുഖത്ത് ആഞ്ഞടിച്ചു. എന്നിട്ട് ഓടി പോയി. എനിക്ക് വലിയ വേദനയാണ് തോന്നിയത്. മാത്രമല്ല മുഖത്ത് നിന്നും ചോര വന്നതോടെ ഞാന്‍ അലറി കരഞ്ഞ് പോയി. അര്‍ദ്ധരാത്രി ഒരു മണി സമയമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ചുറ്റിനും ആരും ഉണ്ടായിരുന്നില്ല.

ഉടനെ ഞാനെന്റെ സഹോദരിയെ വിളിച്ചു. പൊലീസില്‍ പരാതിപ്പെടാനാണ് അവള്‍ പറഞ്ഞത്. പക്ഷേ അവരുടെ രീതികളില്‍ എനിക്ക് വിശ്വസമില്ലാത്തത് കൊണ്ട് പരാതി കൊടുത്തില്ല.ശേഷം ഫസ്റ്റ് എയ്ഡ് എടുത്തതിന് ശേഷം ഞാന്‍ വീട്ടിലേക്ക് പോന്നു. എന്നെ ആക്രമിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഒരു ഭ്രാന്തനെ പോലെയുള്ള അയാളുടെ ചിരി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങി കേള്‍ക്കുകയാണ്.

ശാരീരികമായി സുഖമില്ലാത്തതിനാല്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരുന്ന എല്ലാത്തില്‍ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുകയാണ്. ഈ അവസ്ഥയില്‍ സ്‌ക്രീനിന് മുന്നില്‍ വരാന്‍ സാധിക്കില്ല. ഇങ്ങനെ കുഴപ്പക്കാരനായ ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് അപകടം ഒരടി അകലെയാണ്.’’ എന്നാണ് വനിത വിജയകുമാർ പറഞ്ഞത്.

കമല്‍ഹാസന്‍ അവതരാകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണ്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഷോയില്‍ വനിതയുടെ മകള്‍ ജോവികയും മത്സരിക്കുന്നുണ്ട്. അന്ന് മുതല്‍ പരിപാടിയെ കുറിച്ചുള്ള റിവ്യൂ നടി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല പ്രദീപ് ആന്റണി എന്ന മത്സരാര്‍ഥിയെ വനിത വലിയ തീരിയിൽ വിമര്‍ശിച്ചിരുന്നു. സഹമത്സരാര്‍ഥികളോട് മോശമായി പെരുമാറിയതിനെ ചൊല്ലി പ്രദീപ് ആന്റണിക്കു റെഡ് കാര്‍ഡ് കൊടുത്ത് കമല്‍ഹാസന്‍ പുറത്താക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം പ്രദീപിന്റെ ആരാധകര്‍ നടിയോട് തീര്‍ത്തതാണോ എന്ന കാര്യവും വ്യക്തമല്ല.

English Summary:

Vanitha Vijayakumar attacked by unknown person, blames 'Bigg Boss Tamil 7' contestant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com