ADVERTISEMENT

പുതുവർഷത്തിൽ ജീവിതത്തിലെ അപൂർവ സന്തോഷത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ രമേശ് പിഷാരടി. നടനും മിമിക്രി ആർട്ടിസ്റ്റുമായ സാജൻ പള്ളുരുത്തിയുമൊത്ത് 20 വർഷമായി തുടരുന്ന ഒരു പതിവിനെ കുറിച്ചാണ് രമേശ് പിഷാരടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. 

‘‘പുതുവത്സര ആശംസകൾ. ഒപ്പം ഒരു അപൂർവ സന്തോഷവും. തുടർച്ചയായ 20 വർഷങ്ങളായി എല്ലാ പുതുവർഷത്തിനും ഞങ്ങൾ ഒത്തുകൂടി. 2003ൽ സലീമേട്ടന്റെ  ട്രൂപ്പിൽ നിന്നും നേരെ പോകുന്നത് സാജൻ ചേട്ടന്റെ സംഘത്തിലേക്കാണ്. കാലപ്രവാഹത്തിൽ പുതിയ ആളുകൾ വന്ന് പോയപ്പോഴും, പലവഴി പിരിഞ്ഞപ്പോഴും ഡിസംബർ 31ന്റെ വേദികളിൽ ഞങ്ങൾ ഒപ്പം ആയിരുന്നു.

15 വർഷങ്ങൾക്കപ്പുറം ഞാൻ വേദികൾ കുറച്ചു. ജീവിത ഘട്ടങ്ങൾ പലതായി, അപ്പോഴും ഈ ദിവസം പരസപരം ഒന്നു കണ്ടു പിരിയുകയെങ്കിലും വേണം എന്നു ബോധപൂർവം തീരുമാനിച്ചു. ഇരുപത് കൊല്ലം നീളുന്ന കാലത്തിന്റെ കലാപ്രകടനം ആണ് ഈ സൗഹൃദം.’’–രമേശ് പിഷാരടിയുടെ വാക്കുകൾ.

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. പിന്നീട് സിനിമാ അഭിനയ രംഗത്തും സജീവമായി.  ‘പഞ്ചവർണതത്ത’, ‘ഗാനഗന്ധർവൻ’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തും പിഷാരടി അരങ്ങേറ്റം കുറിച്ചു. 

English Summary:

Ramesh Pisharody about Sajan Palluruthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com