ADVERTISEMENT

പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്റെ രണ്ടാം വിവാഹ വാർത്ത മാധ്യമങ്ങളില്‍ നിറയുമ്പോൾ, വധു സനാ ജാവേദ് ആരെന്നാണ് സമൂഹ മാധ്യമങ്ങളില്‍ തിരച്ചിൽ. ഉറുദു ടെലിവിഷൻ ചാനലുകളിലെ നിറസാന്നിധ്യമായ നടിയാണ് സനാ ജാവേദ്. മുപ്പതുകാരിയായ സനയുടെയും രണ്ടാം വിവാഹമാണിത്. പാക്ക് ഗായകൻ ഉമൈര്‍ ജസ്‌വാൾ ആണ് ആദ്യ ഭർത്താവ്. 2020 ൽ വിവാഹിതരായ ഇവർ 2023 ൽ വേർപിരിഞ്ഞിരുന്നു.  

shoaib-malik-sana-javed-33

ഷുഐബ് മാലിക്കും സനാ ജാവേദും ഡേറ്റിങിലാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. കഴിഞ്ഞ വർഷം സനയുടെ ജന്മദിനത്തിൽ ഷുഐബ് ആശംസകൾ നേർന്നതിനു പിന്നാലെ അഭ്യൂഹങ്ങൾ ശക്തമായി. “ഹാപ്പി ബർത് ഡേ ബഡ്ഡി” എന്നാണ് ഷുഐബ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് എഴുതിയത്

2012ൽ ഷെഹർ-ഇ-സാത്ത് എന്ന സീരിയലിലൂടെ അരങ്ങേറ്റം കുറിച്ച സന പിന്നീട് നിരവധി സീരിയലുകളിൽ നായികയായി. ഖാനി എന്ന റൊമാന്റിക് സീരിയലിലെ ടൈറ്റിൽ റോൾ അവതരിപ്പിച്ചതിനു ശേഷം സനയെ തേടി നിരവധി അംഗീകാരങ്ങളെത്തി. നടിയാകും മുമ്പ് മോഡലിങ് രംഗത്തും പരസ്യചിത്രങ്ങളിലും സന കഴിവ് തെളിയിച്ചിരുന്നു.

2017ൽ ഡാനിഷ് തൈമൂറിനൊപ്പം ‘മെഹ്‌റുനിസ വി ലബ് യു’ എന്ന ഹാസ്യ ചിത്രത്തിലൂടെയാണ് സന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷേ സിനിമയിൽ സജീവമാകാതെ ടെലിവിഷൻ മേഖലയിൽ നടി ശ്രദ്ധയൂന്നുകയായിരുന്നു.

2020ൽ, റമസാൻ സ്‌പെഷൽ റിയാലിറ്റി ഗെയിം ഷോ ആയ ജീത്തോ പാക്കിസ്ഥാൻ ലീഗ‌ിൽ പങ്കെടുത്തിട്ടുണ്ട്.

1993 മാർച്ച് 25ന് സൗദി അറേബ്യയിലെ ജിദ്ദയിലാണ് സന ജനിച്ചത്. ഹൈദരാബാദ് ഡെക്കാന്‍ സ്വദേശികളാണ് സനയുടെ കുടുംബം. ജിദ്ദയിലെ പാക്കിസ്ഥാൻ ഇന്റർനാഷനൽ സ്കൂളിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം കറാച്ചിയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് കറാച്ചി യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടി.

English Summary:

Who is actor Sana Javed, Shoaib Malik’s second wife?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com