Premium

ഓട്ടോഗ്രാഫിനു വേണ്ടി ഓടിക്കൂടിയ പെൺകുട്ടികൾ; ജയ്കിഷന്റെ മാസ്മരികതയിൽ അമ്പരന്ന സിനിമാ ലോകം

shankar-jai
ശങ്കർ–ജയ്കിഷൻ Image credit: twitter/ Film history
SHARE

സിനിമാ പരസ്യങ്ങളിലെല്ലാം ‘സംഗീതം ശങ്കർ ജയ്കിഷൻ’ എന്നാണു വന്നിരുന്നതെങ്കിലും ആദ്യകാലം മുതൽ ഇരുവരും വെവ്വേറെയാണ് ഈണങ്ങൾ രചിച്ചിരുന്നത്. എല്ലാ ഗാനങ്ങളും ‘ശങ്കർ ജയ്കിഷൻ’ ലേബലിൽ അവതരിപ്പിക്കപ്പെട്ടിരുന്നു എന്നു മാത്രം. ഏതു പാട്ടിന് ആരാണ് ഈണം നൽകിയതെന്നു വെളിപ്പെടുത്താൻ ഇരുവരും തയാറായിരുന്നില്ല. ഇത് ഒരു അലിഖിത നിയമമായി അവസാനഘട്ടം വരെ തുടർന്നു പോകുവാൻ ഇരുവരും പരമാവധി ശ്രമിച്ചിരുന്നു. 1950 കളിൽത്തന്നെ ശങ്കറും ജയ്കിഷനും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. തന്നേക്കാൾ ഇളയവനായ ജയ്കിഷന്റെ ഔദ്യോഗികതലത്തിലുള്ള പല കൈകടത്തലുകളും ശങ്കറിൽ മാനസിക സമ്മർദമുണ്ടാക്കി. സ്വഭാവ സവിശേഷതകളിൽ ഇരു ധ്രുവങ്ങളിലായിരുന്നു അവർ. ജയ്കിഷന്‍ സുന്ദരനും വിനോദപ്രിയനും സർവസമ്മതനുമായിരുന്നു. സിനിമാരംഗത്തെ പ്രധാന ചടങ്ങുകളിലും സൽക്കാര വേദികളിലും അദ്ദേഹം ഉജ്ജ്വല താരമായി ശോഭിച്ചിരുന്നു. ജനപ്രീതിയുടെ കാര്യത്തിൽ, പ്രശസ്തരായ പല സിനിമാ താരങ്ങളെക്കാളും മുന്നിലായിരുന്നു ജയ്കിഷൻ. വേഷവിധാനങ്ങളിൽ എന്നും മികവ് കാട്ടിയിരുന്ന അദ്ദേഹം ഒരു സംഗീത സംവിധായകന്റെ ചട്ടക്കൂട്ടിൽ ഒരിക്കലും ഒതുങ്ങിയിരുന്നില്ല. ദിലീപ് കുമാർ, ദേവ് ആനന്ദ്, രാജ്കപൂർ, ഷമ്മി കപൂർ തുടങ്ങിയ സൂപ്പർ താരങ്ങൾ പോലും ജയ്കിഷന്റെ മാസ്മരിക സാന്നിധ്യത്തിൽ അടിപതറുന്നത് കാണാമായിരുന്നു. ഒരു ഓട്ടോഗ്രാഫിനു വേണ്ടി അദ്ദേഹത്തിന്റെ പുറകേ പെൺകുട്ടികൾ ഓടിക്കൂടുന്ന കാഴ്ച കണ്ട് സിനിമാലോകം അമ്പരന്നു. സിനിമ സംഗീത സംവിധായകൻ, താരങ്ങൾക്കു മുകളിലാണെന്ന് ആദ്യമായും അവസാനമായും കാട്ടിക്കൊടുത്ത അദ്ദേഹത്തിന്റെ പ്രതിഫലം തിരക്കുള്ള താരങ്ങളുടെ പ്രതിഫലത്തെക്കാൾ വളരെ മുകളിലായിരുന്നു. എന്തുകൊണ്ട് ശങ്കർ ജയ്കിഷൻ ജോഡിയിലെ ജയ്കിഷനു മാത്രം അമിതപ്രാധാന്യം നൽകുന്നുവെന്ന് പലർക്കും സംശയങ്ങളുണ്ടാകാം. ഒരു പരിധി വരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അവസ്ഥ തന്നെയാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS