‘ഒരു നാൾ ശുഭരാത്രി നേർന്നു പോയി നീ..., ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ..., ശ്രുതി നേർത്തു നേർത്തു മായും, ഋതുരാഗഗീതിപോലെ, പറയൂനീയെങ്ങു പോയി?’ - ജയരാജിന്റെ ‘ഗുൽമോഹർ’ എന്ന സിനിമയ്ക്കായി ഒഎൻവി എഴുതിയ വരികൾ ഈണമിട്ടു മൂന്നു വർഷത്തിനു ശേഷമാണു ജോൺസൺ വിടവാങ്ങിയത്. 12 വർഷത്തിനു ശേഷവും, ഒരു ഈണമെങ്കിലും ഓർക്കാതെ, കേൾക്കാതെ, മൂളാതെ നമ്മുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ട്രെൻഡുകൾ മാറിവരുമ്പോഴും, ‘മഴ – ചായ – ജോൺസൺ മാഷ്; അന്തസ്സ്...!’ എന്ന് ഒരു യുവതിരക്കഥാകൃത്ത് എഴുതിവയ്ക്കും; മഴ – ക്ലാര – ജോൺസൺ മാഷ് എന്നു ചിലർ മാറ്റിയെഴുതും.
HIGHLIGHTS
- ജോൺസൺ മാസ്റ്റർ ഇന്നു നമുക്കൊപ്പമുണ്ടായിരുന്നെങ്കിൽ 2023 മാർച്ച് 26ന് എഴുപതാം പിറന്നാൾ ആഘോഷിക്കുമായിരുന്നു. എഴുപതാം പിറന്നാളിന്റെ മധുരമായി മാസ്റ്റർ മുറിക്കുന്ന കേക്കിന് എന്ത് ഈണമായിരിക്കും? മലയാള മനോരമ പാലക്കാട് യൂണിറ്റ് കോ–ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ എഴുതുന്നു..