പുതിയ വർഷത്തിൽ സംവിധാനം: കെ.ജയകുമാർ

k-jayakumar
SHARE

കവി, ഗാനരചയിതാവ്, വിവർത്തകൻ, മുൻ ചീഫ് സെക്രട്ടറി, മലയാളം സർവകലാശാല മുൻവൈസ്ചാൻസലർ, എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച അപൂർവ വ്യക്തിത്വമാണ് കെ. ജയകുമാർ. പ്രശസ്ത സംവിധായകനായിരുന്ന എം. കൃഷ്ണൻ നായരുടെ മകനായ കെ. ജയകുമാറും  2021ൽ സംവിധായകനാവാനുള്ള തയാറെടുപ്പിലാണ്. സ്വന്തം തിരക്കഥ തന്നെയാണ് സിനിമയാക്കുന്നത്.  കെ.ജയകുമാർ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

എന്തൊക്കെയാണ് പുതിയ വർഷത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ

രണ്ട് പുതിയ പ്രൊജക്ടുകൾ മനസ്സിലുണ്ട്. സ്വന്തം തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ഇൗ വർഷം എന്തായാലും ചെയ്യണം. മറ്റൊരു സാഹിത്യകൃതിയെ ആസ്പദമാക്കി ഒരു വർക്കും മനസ്സിലുണ്ട്. കുഞ്ചൻ നമ്പ്യാരുടെ ജീവിതം ആസ്പദമാക്കി ഒരു തിരക്കഥ എഴുതി. കുറെക്കൂടി വിശാലമായി കുഞ്ചൻ നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് ഒരു നോവലിനും പദ്ധതിയുണ്ട്.

സിനിമയുടെ പ്രമേയം എന്താണ്

മനുഷ്യ ബന്ധങ്ങളിലെ സങ്കീർണതകളാണ് .  വിവാഹേതര പ്രണയം ഒക്കെ. കലാപരമായി ഭംഗിയുളള ഒരു സിനിമയാവണമെന്നേയുള്ളൂ. ഒരു നൊമ്പരമുണർത്തുന്ന ചിത്രമായിരിക്കും അത്. മനുഷ്യബന്ധങ്ങളിലേക്ക് ഒന്ന് വിളക്ക് പായിക്കാമെന്ന് കരുതുന്നു. നോക്കാം നമുക്ക്..

കുട്ടികൾക്കായി ഒരു സിനിമ ചെയ്തിരുന്നല്ലോ?

2000ൽ ചെയ്തതാണ് വർണ്ണച്ചിറകുകൾ. സംവിധായകനാവാനുള്ള ആഗ്രഹം കൊണ്ട്   കൈ തെളിയിക്കാനായി ചെയ്തതാണ്.15 ദിവസം കൊണ്ടാ ണ് അത് തീർത്തത്. സംവിധാനം ചെയ്യാൻ കഴിയുമെന്ന്  മനസ്സിലായി. ചിത്രകാരനായ ഒരു കുട്ടിയുടെ കഥ.

പുതിയ സിനിമയിൽ നായികാ നായകൻമാരെ നിശ്ചയിച്ചോ?

കഥാപാത്രത്തിന് ചേരുന്നവരാവണമെന്നേയുള്ളൂ. ഒരു ചെറിയ ബജറ്റ് പടമായിരിക്കും അത്. താരപ്പൊലിമയൊന്നും ഉദ്ദേശമില്ല. സ്റ്റാർവാല്യുവിന് പിന്നാലെ പോവുമ്പോഴാണ് എല്ലാ കഥാപാത്രങ്ങൾക്കും ഒരേ മുഖഛായ വരുന്നത്. നല്ല പ്രതിഭയുള്ള ആർട്ടിസ്റ്റുകൾ കുറേയുണ്ടല്ലോ.

ഹിറ്റാവണമെന്ന് ആഗ്രഹമില്ലേ

അങ്ങനെയൊന്നുമില്ല. കാണുമ്പോൾ  മനസ്സിന് ഒരു നീറ്റൽ തോന്നണം. ശരിയാണ്, ഇതൊക്കെയാണ് മനുഷ്യ ജീവിതം എന്ന് തോന്നണം, അത്രേയുള്ളൂ.

പുതിയപാട്ടുകൾ ?

യു.കെ.കുമാരന്റെ കഥയെ ആസ്പദമാക്കി കുട്ടികൾക്കായൊരുക്കിയ ‘കണാരൻ കുട്ടി’ ഉൾപ്പടെ നാല് ചിത്രങ്ങൾക്കായി പാട്ടെഴുതിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA