‘താരകേ മിഴിയിതളിൽ കണ്ണീരുമായി താഴേ തിരയുവതാരേ നീ...’ അന്ത്യശ്വാസം വരെ പ്രണയിച്ച്, ഒടുവിൽ പാതിയിൽ മുറിഞ്ഞ നാദമായി രവീന്ദ്രൻ മാഷ് മടങ്ങിയപ്പോൾ ഇറ്റുവീണ കണ്ണീർത്തുള്ളികൾ ഇപ്പോഴും പൊള്ളിക്കുന്നുണ്ട് ഭാര്യ ശോഭയുടെ മിഴിയിതളുകളെ. മനസ്സിന്റെ കാണാക്കോണിൽ ഇന്നും ആ പ്രണയകാലം ഓർമകൾക്കൊപ്പം പെയ്തിറങ്ങി കണ്ണീരിന്റെ വർഷം സൃഷ്ടിക്കുന്നു. പ്രണയിക്കാനും കരയാനും ആഹ്ലാദിക്കാനും താളം പിടിക്കാനുമെല്ലാം രവീന്ദ്രസംഗീതത്തെ കൂട്ടുപിടിച്ച തലമുറകള്‍ ഇന്നും ഇടതടവില്ലാതെ മൂളുന്നുണ്ട്, മരണമില്ലാത്ത ആ ഈണങ്ങൾ. അതുതന്നെയാണ് മാഷിനുള്ള വിലമതിക്കാനാകാത്ത അംഗീകാരമെന്നു പറയുകയാണ് ശോഭ. ഇനിയുമേറെ ഈണങ്ങൾ നൽകാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ പ്രണയിക്കാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ ജീവിക്കാനുണ്ടായിരുന്നിട്ടും 61 ാം വയസ്സിൽ രവീന്ദ്രനാദം നിലച്ചു. ഏതോ ജന്മത്തിൽ ചെയ്ത പുണ്യമാണ് മാഷിനൊപ്പം ജീവിക്കാൻ തനിക്കു തുണയായതെന്നു വിശ്വസിക്കുന്ന ശോഭ, മാഷ് ഏൽപിച്ചു പോയ സ്നേഹത്തിന്റെ ശേഷിപ്പുകളെ ഇപ്പോഴും നെഞ്ചോടു ചേർക്കുന്നു. രവീന്ദ്രൻ മാഷിനൊപ്പമുള്ള പ്രണയവർണ കാലത്തിന്റെ ഓർമകൾ ശോഭ രവീന്ദ്രൻ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ...
Premium
‘അന്ത്യശ്വാസം വരെ രവിയേട്ടൻ എന്നെ പ്രണയിച്ചു; വീട്ടുകാരുടെ കോലാഹലം എന്തിനായിരുന്നു?’: മാഷിന്റെ ‘ശോഭ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.