മിനിറ്റുകൾ കൊണ്ട് മില്യൻ കാഴ്ചക്കാർ; തരംഗമായി പൊന്നിയിൻ സെൽവനിലെ പുതിയ പാട്ട്

ps1-song
SHARE

മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലെ പുതിയഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘രാക്ഷസ മാമ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. എ.ആർ.റഹ്മാൻ ഈണമൊരുക്കിയ ഗാനം ശ്രേയ ഘോഷാൽ, പാലക്കാട് ശ്രീറാം, മഹേഷ് വിനായക്രം എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ട്രെൻഡിങ്ങിൽ ഇടം പിടിച്ച പാട്ട്, ഇതിനകം ദശലക്ഷക്കണക്കിനു പ്രേക്ഷകരെയാണു വാരിക്കൂട്ടിയത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘പൊന്നി നദി പാക്കണുമേ’ എന്ന പാട്ടും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ താരനിരയുമായാണ് പൊന്നിയിൻ സെൽവന്റെ വരവ്. വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുൻനിരതാരങ്ങൾ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. 

ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് പൊന്നിയിൻ സെൽവനിലെ മറ്റു പ്രധാന താരങ്ങൾ. സെപ്റ്റംബർ 30ന് ചിത്രം പ്രദർശനത്തിനെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}