ഫാസ്റ്റ് നമ്പറിൽ ബാലയ്യയ്ക്കൊപ്പം ആറാടി ഹണിറോസ്; തരംഗം തീർത്ത് ‘മാ ബാവാ...’

Maa-Bava-song
SHARE

നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മാ ബാവാ...’ എന്ന ഗാനരംഗത്തില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം ഹണി റോസും തകർപ്പൻ ചുവടുകളുമായെത്തുന്നു. തമന്‍ ‌ആണ് പാട്ടിന് ഈണമൊരുക്കിയിരിക്കുന്നത്. സഹിതി, സത്യ യാമിനി, രേണു കുമാർ എന്നിവർ ചേർന്നു ഗാനം ആലപിച്ചു. പാട്ട് ഇതിനകം ഏഴ് ലക്ഷത്തോളം പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. 

ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘വീര സിംഹ റെഡ്ഡി’. ശ്രുതി ഹാസന്‍ നായികയായെത്തി. മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങൾ. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കുര്‍ണൂല്‍ ആയിരുന്നു.

തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ‘വീര സിംഹ റെഡ്ഡി’ നിര്‍മിച്ചത്. ഛായാഗ്രഹണം: റിഷി പഞ്ചാബി, എഡിറ്റിങ്: നവീന്‍ നൂലി. പൊങ്കലിനോടനുബന്ധിച്ചു പുറത്തിറങ്ങിയ ചിത്രം കലക്‌ഷന്റെ കാര്യത്തിൽ റെക്കോർഡിട്ടിരുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS