ലുങ്കിയുടുത്ത് തകർത്താടി സൽമാൻ ഖാൻ; മണിക്കൂറിൽ കണ്ടത് കോടിയിലധികം പേർ, ഒടുവിൽ സർപ്രൈസ്!

salman-lunki-dance2
SHARE

സൽമാൻ ഖാൻ നായകനായെത്തുന്ന ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആരാധകരെ വാരിക്കൂട്ടുന്നു. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ലുങ്കിയുടുത്ത് തകർപ്പൻ ചുവടുകളുമായെത്തിയ സൽമാൻ ഖാൻ തന്നെയാണ് പാട്ടിന്റെ മുഖ്യാകർഷണം. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് താരം വെങ്കിടേഷും ഗാനരംഗത്തിലുണ്ട്. 

താളം പിടിപ്പിക്കുന്ന ഈണവും ആവേശം നിറയ്ക്കും ആലാപനവുമെല്ലാം പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. മണിക്കൂറുകൾക്കുള്ളിൽ ഒന്നര കോടിയോളം പേരാണു ഗാനം കണ്ടത്. പാട്ടിന്റെ അവസാനഭാഗത്തുള്ള രാം ചരണിന്റെ സർപ്രൈസ് എൻട്രി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. വിശാല്‍ ദദ്‌ലാനിയും ഈണം പകർന്ന പായല്‍ ദേവും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഷബീര്‍ അഹമ്മദ് വരികള്‍ കുറിച്ചിരിക്കുന്നു. 

കിസി കാ ഭായ് കിസി കി ജാനിൽ പൂജ ഹെഗ്ഡെ നായികയായെത്തുന്നു. സൽമാന്‍ ഖാന്റെ ഒരു റൊമാന്റിക് ആക്‌ഷൻ എന്റർടെയ്നറാകും ചിത്രം. ഫർഹാദ് സാംജിയാണ് സംവിധാനം. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും. നാല് വർഷത്തിനു ശേഷമാണ് ഈദിന് ഒരു സല്‍മാന്‍ ചിത്രം ബിഗ് സ്ക്രീനിൽ റിലീസാകുന്നത്. സൽമാൻ ഖാൻ തന്നെയാണു നിർമാണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS