സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ് ‘അമോർ’ സംഗീത ആൽബം. കേരള സര്‍വകലാശാല മനഃശാസ്ത്ര അധ്യാപികയും എഴുത്തുകാരിയുമായ റ്റിസി മറിയം തോമസാണ് അമോറിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ഡുട്ടു സ്റ്റാന്‍ലി ഗാനം ആലപിച്ചു.
‘അമോർ’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളറിയിക്കുന്നത്. തീവ്ര സ്വവർഗാനുരാഗത്തിന്റെ മനോഹര ദൃശ്യങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. യൂനസ് മറിയം, രതീഷ് സുന്ദർ എന്നിവർ ഗാനരംഗത്തിൽ പ്രണയജോടികളായി എത്തുന്നു.
ജിജോ കുര്യാക്കോസ് ആണ് ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തത്. തായ് പ്രസാദ് ചിത്രീകരണവും സരുണ്‍ സുരേന്ദ്രന്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.