മനോഹര മെലഡിയുമായി ഫഹദിന്റെ ‘ധൂമം’; ലിറിക്കൽ വിഡിയോ ശ്രദ്ധേയം

dhoomam-song
SHARE

ഫഹദ് ഫാസിൽ നായകനായെത്തുന്ന ധൂമത്തിലെ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാർ വരികൾ കുറിച്ച ഗാനം കപിൽ കപിലൻ ആണ് ആലപിച്ചത്. പൂർണചന്ദ്ര തേജസ്വി ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങുന്ന ധൂമത്തിൽ അപർണ ബാലമുരളി നായികയായെത്തുന്നു. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനു ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പവൻ കുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. റോഷൻ മാത്യു, വിനീത്, അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി  എന്നിവരും ധൂമത്തിൽ വേഷമിടുന്നു. 

പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ്: സുരേഷ് അറുമുഖൻ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് ‘ധൂമം’ തിയറ്ററുകളിൽ എത്തിക്കുന്നത്. ജൂൺ 23ന് ചിത്രം പ്രദർശനത്തിനെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS