ADVERTISEMENT

പ്രിയ പ്രകാശ് വാര്യരും റോഷൻ അബ്ദുൾ റൗഫും പ്രധാന വേഷത്തിലെത്തുന്ന ഒരു അഡാറ് ലൗവിലെ തനനനാ പെണ്ണേ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാന്റെതാണു സംഗീതം. 

 

നൂറിൻ ഷരീഫിന്റെയും റോഷന്റെയും ഡാൻസാണു ഗാനത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ മറ്റുഗാനങ്ങൾ പോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നില്ല പുതിയഗാനത്തിന്. എന്തിനും ഏതിനും വിമർശിക്കുന്നവര്‍ക്കു മാത്രമേ ഈ ഗാനം ഇഷ്ടമാകാതെ വരൂ എന്നാണു ഭൂരിപക്ഷത്തിന്റെ അഭിപ്രായം. നൂറിന്റെ ഡാൻസിനെ പ്രശംസിക്കുന്നവരാണ് ഏറെയും 

 

ഗാനത്തിന്റെ തെലുങ്ക് പതിപ്പും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനും മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. 2019ലെ മികച്ച ഡാൻസ് നമ്പറുകളിലൊന്നാകും ഈ പാട്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തൽ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ചിത്രം തീയറ്ററുകളിലെത്തുന്നുണ്ട്. അന്യഭാഷകളിൽ മികച്ച പ്രതികരണമാണു ഗാനങ്ങൾക്കു ചിത്രത്തിലെ ഗാനങ്ങൾക്കു ലഭിക്കുന്നത്. 

 

റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണു ഗാനം യൂട്യൂബിൽ കാണുന്നത്. ഇന്നലെ റിലീസ് ചെയ്ത ഗാന മൂന്നുലക്ഷത്തോളം ആളുകൾ  ഇതിനോടകം കണ്ടുകഴിഞ്ഞു. ചിത്രത്തിലെ മാണിക്യ മലർ എന്ന ഗാനവും ഗാനത്തിലെ പ്രയ പി വാര്യരുടെ കണ്ണിറുക്കലും ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com