ADVERTISEMENT

നന്മ നിറഞ്ഞൊരു ഗാനവുമായി എത്തുകയാണ് ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ. മനോഹരമായ മെലഡിയാണ് 'തേൻ പനിമതിയേ'.

'തേൻ പനിമതിയേ, കുളിരണിയും അണിവിരലാൽ

ഈ ജനലരികെ, പതിയെ വരൂ...' 

നിലാവു പരക്കുന്ന നാട്ടിൻപുറത്തെ രാത്രിയും, ഉത്സവവും, കുഞ്ഞുപ്രണയവും നിറയുകയാണ് ഈ ഗാനത്തിലാകെ. ഹരിശങ്കറിന്റെ അതിമനോഹരമായ ആലാപനം ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഹരിനാരായണന്റെ കവിത തുളുമ്പുന്ന വരികൾ. രാഹുൽ രാജിന്റെ സംഗീതം. ആലാപനവും വരികളും ദൃശ്യങ്ങളും ഒന്നിനൊന്നു മെച്ചമാണെന്നാണ് ആസ്വാദകപക്ഷം.

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.  ദിലീപിന്റെ ശക്തമായ തിരിച്ചു വരവായിരിക്കും ചിത്രമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ആത്മാവുള്ള സംഗീതമാണെന്നും, കേൾക്കാൻ രസമുള്ള പാട്ടും ദൃശ്യങ്ങളും ആണെന്നും അഭിപ്രായം ഉണ്ട്. എന്നാൽ പാട്ടിനിടയിലുള്ള വക്കീലിനിപ്പോ കേസൊന്നുമില്ലേ എന്ന ഡയലോഗ് ആരാധകർക്ക് അത്ര പിടിച്ചില്ല. നല്ലൊരു പാട്ടിന്റെ ഒഴുക്കിന്റെ ബാധിച്ചെന്നാണ് ചിലരുടെ വിമർശനം. 

ചിത്രത്തിലെ ഗാനങ്ങളുടെ എല്ലാം ഓഡിയോ നേരത്തെ തന്നെ എത്തിയിരുന്നു. ആദ്യമായാണ് ചിത്രത്തിലെ ഒരു ഗാനത്തിന്റെ വിഡിയോ എത്തുന്നത്. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ബിന്ദു പണിക്കർ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങൻ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഈമ മാസം തന്നെ തീയറ്ററിലെത്തും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com