ADVERTISEMENT

ഒറ്റസിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയാണ് ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ നൂറിൻ ഷരീഫ്. ചിത്രത്തിലെ നൂറിന്റെ പ്രകടനം ഏറെ ശ്രദ്ധനേടുകയാണ്. അതുപോലെ തന്നെയാണ് ആരും കാണാതിന്നെൻ നെഞ്ചിൽ എന്നു തുടങ്ങുന്ന ഗാനവും. നൂറിൻ ഷരീഫും റോഷനുമാണു ഗാനരംഗത്തില്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്റെ ആലാപനം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാന്റെ സംഗീതം. 

മാണിക്യ മലരായ പൂവി എന്ന ഗാനത്തിനു ശേഷം റിലീസ് ചെയ്തു മണിക്കുറുകൾക്കകം തന്നെ നിരവധി പേർ കണ്ട ഗാനമായി മാറിയിരിക്കുകയാണ് ആരും കാണാതിന്നെൻ നെഞ്ചിൽ. ഇരുപത്തിയെട്ടു ലക്ഷത്തോളം ആളുകളാണ് ഇതിനോടകം ഗാനം കണ്ടത്. യൂട്യൂബ് ട്രന്റിങ്ങില്‍ നിലവിൽ മൂന്നാമതാണു ഗാനം. പ്രിയ പ്രകാശ് വാര്യരുടെ റെക്കോർഡ് നൂറിൻ തിരുത്തുമോ എന്നു കാത്തിരിക്കുകയാണ് ആരാധകർ

ഏഴുഗാനങ്ങളുണ്ട് ചിത്രത്തിൽ. ഇവയെല്ലാം തന്നെ ഒന്നിനൊന്നു മെച്ചമാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ബി.കെ. ഹരിനാരായണൻ, പേളിമാണി, സത്യജിത്ത് എന്നിവരാണു വരികൾ എഴുതിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ഹരിചരൺ, നീതു നടുവത്തേറ്റ്, സൂരജ് സന്തോഷ്, ഹിഷാം അബ്ദുൾ വഹാബ്, ജീനു നസീർ, ശ്രുതി ശിവദാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു

മാണിക്യ മലരായ പൂവി എന്ന ഗാനം നേരത്തെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടിയിരുന്നു. ഗാനത്തിലെ പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കല്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇതുവരെ ഒൻപതുകോടിയോളം പേർ ഗാനം യൂട്യൂബിൽ കണ്ടു കഴി‍ഞ്ഞു. പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com