ADVERTISEMENT

രജിഷ വിജയൻ എന്ന പേരു കേൾക്കുമ്പോൾ തന്നെ നല്ല നീളൻ മുടിയുമായി, ശാലീന സൗന്ദര്യത്തോടെ എത്തുന്ന ഒരു പെൺകുട്ടിയായിരുന്നു ഇതുവരെ മനസ്സിൽ. എന്നാൽ 'ജൂൺ' എന്ന ചിത്രത്തിലെ രജിഷയുടെ പുതിയ രൂപം ആരാധകരെ ആദ്യം ഒന്ന് അമ്പരപ്പിച്ചെങ്കിലും, പിന്നീട് ഇരുകയ്യും നീട്ടി സ്വീകരിച്ചു. നാൽപതു ലക്ഷത്തിലധികം ആളുകളാണു ചിത്രത്തിലെ 'മിന്നി മിന്നി' എന്ന ഗാനം ഇതിനോടകം യൂട്യൂബിൽ കണ്ടത്. ഇഫ്ത്തിയുടെതാണു സംഗീതം. വർഷങ്ങൾക്കു ശേഷം അമൃത സുരേഷ് ആലപിക്കുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. വിനായക് ശശികുമാറിന്റെതാണു വരികൾ

 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഓംശാന്തി ഓശാനയ്ക്കു ശേഷം നായികാ പ്രാധാന്യമുള്ള നല്ലൊരു പ്രണയ ചിത്രമാണ് ജൂൺ എന്നാണ് ആരാധകരുടെ വിലയിരുത്തൽ. രജിഷയുടെ അഭിനയ മികവിനെ പ്രശംസിക്കുന്നവരാണ് ഏറെയും. ചിത്രത്തിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ രജിഷ എത്തുന്നുണ്ട്. ഈ മൂന്നു കാലഘട്ടവും അസാധ്യമായ മെയ്‌വഴക്കത്തോടെ ചെയ്യാൻ രജിഷയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍. മാത്രമല്ല അമൃതയുടെ ആലാപനം ആലാപനം അതിമനോഹരമാണെന്ന വിലയിരുത്തലും ഉണ്ട്. സിനിമ കണ്ടതിനു ശേഷം ഈ ഗാനം യൂട്യൂബിൽ തിരയുന്നവരാണ് ഏറെയും. 

 

ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ പ്ലസ്ടു വിദ്യാർഥിനിയായി രജിഷ എത്തുന്ന മിന്നി എന്നു തുടങ്ങുന്ന ഗാനം ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിനായി രജിഷയുടെ മേക്ക് ഓവറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏതായാലും കൗമാരം കഴിഞ്ഞു വന്ന ഏതൊരാൾക്കും ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നും. അതുകൊണ്ടു തന്നെയാണ് ഇത്രയധികം കാഴ്ചക്കാരുമായി ഗാനം മുന്നേറുന്നത്. അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com