ADVERTISEMENT

മനസ്സിന്റെ ആകാശത്തു വിഷാദത്തിന്റെ കാർമേഘം ഇരുൾ മൂടുകയാണ്. ഇടിവെട്ടി മഴപെയ്യുംപോലെ അതങ്ങനെ കൺകളിലൂടെ പെയ്തിറങ്ങണം. അത്തരം ചില സന്ദർഭങ്ങളുണ്ടാകും ജീവിതത്തിൽ. മനസ്സിനു താങ്ങാനാകുന്നതിനും അപ്പുറത്താകുമ്പോൾ ചിലപ്പോൾ കണ്ണുനീർ പോലും കനിയില്ല. വിഷാദം ഘനീഭവിച്ചങ്ങനെ നിൽക്കും. അങ്ങനെയുള്ള അവസ്ഥയിൽ പിറന്ന പാട്ടായി മാറുകയാണ് 'സ്വർണ മത്സ്യങ്ങളി'ലെ 'മാനം കറുത്ത്'. 

 

മാനം കറുത്തു വരുന്നേ...

മഴ നീറിപിടഞ്ഞു വരുന്നേ...

‌പാറിമാറിക്കോ പൂമ്പാറ്റേ...

നിന്റെ, വര്‍ണ ചിറകറ്റു പോകും

ഈ സ്വർണകുറികളും മായും

 

ആത്മാവിന്റെ നൊമ്പരവും പേറി, നാടൻശീലിലാണു ഗാനം എത്തുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ബിജിബാലാണ്. ജി.എസ് പ്രദീപിന്റെതാണു വരികൾ. മനോഹരമായ ദൃശ്യാവിഷ്കാരമാണു ഗാനത്തിന്റേത്. അഴകപ്പനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രജനയും സംവിധാനവും ജി.എസ് പ്രദീപ് തന്നെ. വിവ ഇൻ എന്നിന്റെ ബാനറിൽ ഒട്ടുങ്ക് ഹിതേന്ദ്ര ടാക്കൂറാണു ചിത്രം നിർമിച്ചിരിക്കുന്നത്. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തുന്ന സ്വർണ മത്സ്യങ്ങൾ ഫെബ്രുവരി 22നു തീയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com