ADVERTISEMENT

ഷാരൂഖിന്റെ മകൾ സുഹാന ഖാൻ തനിക്ക് കൊറിയന്‍ താരം സുഹോയുമായി ഡേറ്റിങ്ങിനു താത്പര്യമുണ്ടെന്നു പറഞ്ഞത് സമൂഹമാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. എന്നാൽ താരപുത്രിക്കു താത്പര്യം തോന്നിയ ഈ താരം ആരാണെന്നു തിരയുകയാണ് ആരാധകർ. താരപരിവേഷത്തിനും പുറത്ത് ആരാണ് സുഹാനയുടെ മനംകവർന്ന ഈ താരം. സുഹാനയുടെ സിനിമ അരങ്ങേറ്റം കാത്തിരിക്കുന്നവർ കരുതുന്നത് സുഹോ ഒരു നടനോ തീയറ്റർ ആർട്ടിസ്റ്റോ ആണെന്നാണ്. എന്നാൽ അതുമാത്രമല്ല സുഹോ. സൗത്ത് കൊറിയയിലെ പ്രശസ്തനായ ഗായകനാണ് സുഹോ. ഇരുപത്തിയേഴാം വയസ്സിൽ ഈ ചെറുപ്പക്കാരൻ ഇന്ത്യയിലെ താരപുത്രിയുടെ മനം കവർന്നിരിക്കുകയാണ്.

Suho-3-gif

 

Suho-5-gif

കൊറിയൻ പോപ് ഗായകരിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഗായകനാണ് സുഹോ. ഒരു പരിപാടിക്ക് ഏഴു മില്യണ്‍ യുഎസ് ഡോളറാണ് സുഹോയുടെ പ്രതിഫലം. ദക്ഷിണകൊറിയയിലെ തന്നെ കോടീശ്വരനായ ഗായകൻ. സുഹോ എന്നതു സ്റ്റേജിലെ പേരാണ്. കിം ജൂണ്‍ മ്യൂൺ എന്നാണ് യഥാർഥ പേര്. സുഹോ എന്ന കൊറിയൻ പദത്തിന് അർഥം 'രക്ഷാധികാരി' എന്നാണ്. ദക്ഷിണ കൊറിയയിലെ സിയോളാണ് ജന്മദേശം. ഗായകൻ, ഗാനരചയിതാവ്, മോഡൽ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തനാണ് സുഹോ.

 

ജന്മസിദ്ധമായ കഴിവാണ് സുഹോ എന്ന ഗായകനിൽ ഏറിയ പങ്കും ഉള്ളത്. തെരുവിലെ ഒരു പരിപാടിയിൽ നിന്നും തികച്ചും ആകസ്മികമായായിരുന്നു സുഹോ എന്ന ഗായകന്റെ ഉദയം. പതിനാറാം വയസ്സു മുതൽ കൊറിയയിലെ പ്രശസ്തമായ എക്സോ ബാന്റിന്റെ ഭാഗമായി സുഹോ. പത്തംഗങ്ങളാണ് ബാന്റിൽ ഉള്ളത്. പീന്നീട് ഈ ബാന്റ് സുഹോയുടെ നേതൃത്വത്തിലായി. ബ്യൂട്ടിഫുൾ, മൈ ഹീറോ, കർട്ടൻ, ഡിന്നർ എന്നിങ്ങനെ മനോഹരമായ നിരവധി ഗാനങ്ങളാണ് സുഹോ ലോകത്തിനു സമ്മാനിച്ചത്. 

 

മികച്ച തീയറ്റർ ആർട്ടിസ്റ്റ് കൂടിയാണ് സുഹോ. 2013ൽ സേവിങ് സാന്റ എന്ന ചിത്രത്തിലൂടെ ഡബ്ബിങ് മേഖലയിലും തന്റെ കയ്യൊപ്പു ചാർത്തി സുഹോ. 2014 മുതൽ ആഴ്ചയിൽ ഒരു ടെലിവിഷൻ സംഗീത പരിപാടിയും നടത്തുന്നുണ്ട് സുഹോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com