ADVERTISEMENT

പുൽവാമയില്‍ ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ട വാർത്ത രാജ്യത്തിന്റെ കണ്ണീരായി മാറിയിരുന്നു. ഈ സങ്കടത്തിനിടയിൽ അതിർത്തിയിൽ നിന്നും സന്തോഷത്തിന്റെ ചിലകാഴ്ചകളെത്തുന്നുണ്ട്. അത്തരം ഒരു പാട്ടുകാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ . വിശ്രമ വേളയിൽ നമ്മുടെ സൈനികർ പാടുന്ന വിഡിയോയാണ് വൈറലാകുന്നത്. പാടുന്നതാകട്ടെ മലയാളികൾ നെഞ്ചേറ്റിയ 'ജീവാംശമായ്' എന്ന ഗാനവും.

 

രണ്ടു സൈനികരാണ് വിഡിയോയിൽ. 'ജീവാംശമായ്' എന്ന ഗാനത്തിന്റെ അനുപല്ലവിയായ 'പൂവാടി തേടി' എന്ന വരികളിലാണ് ആലാപനം തുടങ്ങുന്നത്. രണ്ടുപേരും ആസ്വദിച്ചു പാടുകയാണ്. എന്നാൽ ഇവർ ഏതുപ്രദേശത്തു നിന്നാണെന്നോ, ആരാണ് ഇവരെന്നോ അറിയില്ല. വിഡിയോയിൽ നദിയൊഴുകുന്ന ശബ്ദം കേൾക്കാം. അതിർത്തിയിൽ എവിടെയോ ആകാമിവർ. 

 

നിരവധി പേരാണ് സൈനികരുടെ ഈ പാട്ടുവിഡിയോ സോഷ്യൽ മീഡിയയിൽ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്. അതിർത്തിയിൽ നിങ്ങളുള്ളതുകൊണ്ടാണ് ഇന്ത്യയിൽ ഞങ്ങളെ പോലുള്ളവർക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കുന്നതെന്ന രീതിയിലാണു പലരുടെയും കമന്റുകൾ. 'ഇങ്ങനെയൊക്കെയാണ് പട്ടാളക്കാർ അവരുടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ കണ്ടെത്തുന്നത്. പാട്ടിനുള്ളിൽ നിങ്ങളുടെ ഇഷ്ടങ്ങളും വേദനകളും അറിയാൻ കഴിയുന്നുണ്ട്. ബിഗ് സല്യൂട്ട് സഹോദരൻമാരെ' എന്നും ചിലർ അഭിപ്രായപ്പെടുന്നു. 

 

'ഡ്യൂട്ടിക്കിടയിലെ വിശ്രമവേളയിൽ നമ്മുടെ ജവാൻമാർ പാടിയതാണ്. എത്ര തവണ കേട്ടാലും മതിവരില്ല' എന്ന കുറിപ്പോടെയാണു വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2018ൽ മലയാളം ഏറ്റവും കൂടുതല്‍ കേട്ട ഗാനങ്ങളിലൊന്നാണ് ടൊവീനോ ചിത്രം തീവണ്ടിയിലെ 'ജീവാംശമായ്'. നിരവധി പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോന്റെ സംഗീതം. ശ്രേയ ഘോഷാലും ഹരിശങ്കറും ചേർന്ന് ആലപിച്ചിരിക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com