ADVERTISEMENT

വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന അടി ഇടി വെടിയുടെ ടൈറ്റിൽ സോങ് ശ്രദ്ധേയമാകുന്നു. 'ഉസ്മാനൊരു ഫ്രോഡല്ലേ...' എന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. ന്യൂജെൻ ഗാനത്തിന്റെ ചേരുവകൾ ചേർന്നെത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. സൂരജിന്റെ തന്നെയാണു വരികളും സംഗീതവും. 

Mithun-Manuel

 

മിഥുൻ മാനുവൽ, അനീഷ് ഗോപാൽ, അബു വളയംകുളം എന്നിവരാണ് ചിത്രത്തിൽ എത്തുന്നത്. ഗാനം വേറെ ലെവൽ ആണെന്നും കട്ടവെയിറ്റിങ്ങ് ആണെന്നുമാണു ചിലരുടെ കമന്റുകൾ. ചിത്രത്തിന്റെ കഥയും വിഷ്ണു ഭരതന്റെതു തന്നെയാണ്. സമജിത് അഹമ്മദാണ് എഡിറ്റിങ്. രംഗനാഥ് രവീന്ദ്രനാണ് ശബ്ദമിശ്രണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com