ADVERTISEMENT

യുട്യൂബിൽ 'ഒരു അഡാർ ലൗ' ചിത്രത്തിലെ ഗാനങ്ങളുടെ കുതിപ്പു തുടരുന്നു. ചിത്രത്തിലേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഗാനം ഇപ്പോൾ ട്രന്റിങ്ങിൽ നാലാമതാണ്. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള മാഷ്അപ്പിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഷാൻ റഹ്മാനാണു ഗാനങ്ങൾ പുനരാവിഷ്കരിച്ചത്. സച്ചിൻ രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിലവിൽ ഏഴുലക്ഷത്തോളം ആളുകൾ ഗാനം കണ്ടുകഴിഞ്ഞു. 

 

'ഈ ഗാനത്തിനു ഒരിക്കലും മലയാളികൾക്ക് ഡിസ്‌ലൈക്ക് അടിക്കാനാകില്ല. കാരണം കലാഭവൻ മണിയെ കേരളം ഒരുപാട് സ്നേഹിക്കുന്നു' എന്നാണു ഗാനത്തിനു പലരുടെയും കമന്റുകൾ. സിനിമയ്ക്കല്ല, മറിച്ച് ഈ ഗാനത്തിനാണ് ലൈക്ക് എന്നു പറയുന്നവരും ഉണ്ട്. ഇതിനു ഡിസ്‌ലൈക്ക് അടിക്കുന്നതുകാണുമ്പോള്‍ വേദനയുണ്ടെന്നും മണിയുടെ ആരാധകർ പറയുന്നു. 

 

റിലീസിനു മുൻപു തന്നെ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ചിത്രമാണ് 'ഒരു അഡാർ ലൗ' . ലൈക്കുകൾ കൊണ്ട് ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയപ്പോൾ ഫ്രീക്ക് പെണ്ണേ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടതു ഡിസ്‌ലൈക്കുകളിലൂടെയായിരുന്നു. സിനിമയ്ക്ക് ഏറെ വിമർശനങ്ങളുണ്ടെങ്കിലും ഗാനങ്ങൾ മികവു പുലർത്തുന്നതെന്നാണെന്നാണ് ചിത്രം പുറത്തിറങ്ങിയപ്പോൾ വന്ന പ്രേക്ഷക പ്രതികരണം. പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാർ ലൗ. പ്രിയ പ്രകാശ് വാര്യർ, നൂറിൻ ഷരീഫ്, റോഷൻ അബ്ദുൾ റൗഫ് എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com