ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ വൈറലായി ഗായിക അഭയ ഹിരൺമയിയുടെ ചിത്രങ്ങൾ. കഴിഞ്ഞ ഏതാനും ദിവസമായി ഹിരൺമയി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്. ഗ്ലാമറും കുലീനതയും ഒരുപോലെ നിറയുന്ന ചിത്രങ്ങളാണ്. മൂക്കുത്തിയിലും ബനാറസ് പട്ടിലും ഗൗണിലുമുള്ള ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. 

Hiranmayi

 

ഈ മൂക്കുത്തി അമ്മ നൽകിയതാണ്. അതിന്റെ പ്രകാശവലയം എനിക്കു ചുറ്റിലും എപ്പോഴും ഉണ്ട്. ഞാൻ ചുവപ്പുകല്ലുള്ള മൂക്കുത്തി അണിയണമെന്ന്് അമ്മ ആഗ്രഹിക്കുന്നു എന്ന കുറിപ്പോടെയാണ് ഹിരൺമയി മൂക്കുത്തി അണിഞ്ഞുള്ള ചിത്രം പങ്കുവച്ചത്. 

 

ലോകത്തിലുള്ള എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന കുറിപ്പോടെ പൊങ്കാലയിടുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

 

പൂർണമായും വെള്ളത്തിൽ മുങ്ങി ചിരിച്ചു കിടക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ഫോട്ടോയും ഹിരൺമയി പങ്കുവച്ചു. ഈ ചിത്രത്തിൽ പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയെ പോലെയുണ്ട് അഭയയെ കാണാനെന്നാണ് ആരാധകരുടെ കമന്റ്. 

 

കൂടെ സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ചിത്രവും ഹിരൺമയി പങ്കുവച്ചു. ഗോപിസുന്ദർ സംഗീത സംവിധാനം നിർവഹിച്ച 'ഖൽബില് തേനൊഴുകണ കോഴിക്കോട്' എന്ന ഗാനത്തിലൂടെ ആസ്വാദക മനം കവർന്ന ഗായികയാണ് ഹിരണ്‍മയി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com