ADVERTISEMENT

ഗ്രാമിക്കു പിന്നാലെ ഓസ്കറിലും നേട്ടം കൊയ്ത് ലേഡി ഗാഗ. എ സ്റ്റാർ ഈസ് ബോൺ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനത്തിനാണ് ഗാഗ ഓസ്കർ കരസ്തമാക്കിയത്. ബെസ്റ്റ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഗാഗ ഓസ്കർ കരസ്ഥമാക്കിയത്. 

 

ഡോൾബി തീയറ്ററിൽ ഗാഗയും ബ്രാഡ്‌ലി കൂപ്പറും ചേർന്ന് ഷാലോ ആലപിക്കുകയും ചെയ്തു. ഈത്മാവ് നഷ്ടമാകാതെ കൂപ്പറും ഗാഗയും ഗാനം ആലപിച്ചപ്പോള്‍ ഓസ്കർ വേദിയിൽ കരഘോഷമുയർന്നു. അമേരിക്കൻ മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ ചിത്രമാണ് എ സ്റ്റാർ ഈസ് ബോൺ. ബ്രാഡ്‌ലി കൂപ്പർ തന്നെയാണു ചിത്രത്തിന്റെ സംവിധാനം. 2018ൽ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു എ സ്റ്റാർ ഈസ് ബോൺ പ്രദർശിപ്പിച്ചത്. ലോകമാകെയുള്ള ചലച്ചിത്ര പ്രേമികളെ സംഗീതത്തിന്റെ വ്യത്യസ്ത തലത്തിലേയ്ക്കു കൂട്ടികൊണ്ടു പോവുകയായിരുന്നു ഷാലോ എന്ന ഗാനത്തിലൂടെ ഗാഗയും കൂപ്പറും.

 

'ഈ സന്ദർഭത്തിൽ എന്താണു പറയേണ്ടതെന്ന് ഷാലോയുടെ വിജയം എന്നത് കേവല വിജയം എന്നതിനുപരി സമർപ്പണത്തിന്റെതു കൂടിയാണ്. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അത് നേടിയെടുക്കുന്നതിനായി പോരാടുക. വിജയം സുനിശ്ചിതമാണ്.' ആകാംക്ഷയും അമ്പരപ്പും സന്തോഷവും നിറഞ്ഞ സ്വരത്തിൽ ഗാഗ പറഞ്ഞുമികച്ച നടിക്കുള്ള പട്ടികയും ലേഡി ഗാഗ ഇടം നേടിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണു ചിത്രം തീയറ്ററിലെത്തിയത്. എന്നാൽ റിലീസിന് നാളുകൾക്കു മുന്‍പു തന്നെ ഷാലോ ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com