ADVERTISEMENT

ലോകത്താകെ ആരാധകരെ സൃഷ്ടിച്ച ഗാനമാണ് മാരി–2വിലെ ‘റൗഡി ബേബി’. സായ്പല്ലവിയുടെ ഡാൻസായിരുന്നു ഗാനത്തെ ഇത്രയധികം ശ്രദ്ധേയമാക്കിയത്. ഈ ഗാനത്തിനു ചുവടുവെക്കുകയാണ് ഗായിക റിമിടോമി ഇപ്പോൾ. റിമിയുടെ ‘റൗഡി ബേബി’ വേർഷൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

 

ഇത് സായ് പല്ലവി അല്ലെന്നു നമുക്കും അറിയാം. അന്നു പറയാൻ പറഞ്ഞു നമ്മുടെ റിമി ടോമി എന്ന കുറിപ്പോടെയാണു വിഡിയോ എത്തിയിരിക്കുന്നത്. 'റൗഡി ബേബി'യുടെ തുടക്കത്തിലെ നാലു വരികൾക്കാണ് റിമിടോമിയുടെ ചുവടുവെപ്പ്. നിരവധി പേരാണ് ഇതിനോടകം വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. റിമിയെ അനുകൂലിച്ചും വിമർശിച്ചും വിഡിയോയ്ക്കു വരുന്ന കമന്റുകളും നിരവധി. ഇതുവരെ പല വിഡിയോകളും കണ്ടു. റിമിയുടെ ഇത്തരത്തിലൊരു വിഡിയോ കാണുന്നത് ആദ്യമായാണെന്നാണു ചിലരുടെ കമന്റുകള്‍. 

 

യൂട്യൂബിൽ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ടു മുന്നേറുകയാണ് റൗഡി ബേബി. ഇരുപത്തിയാറുകോടിയോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. ധനുഷിന്റെയും സായ് പല്ലവിയുടെയും ഡാൻസിനെ വർണിക്കാൻ അസാധ്യം എന്നതിനപ്പുറം മറ്റൊരു വാക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനം എന്ന പദവി റൗഡി ബേബിക്കാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com