ADVERTISEMENT

പൂമുത്തോളെ നീ എരിഞ്ഞ വഴിയിൽ ഞാൻ

മഴയായി പെയ്തടീ

ആരീരാരം ഇടറല്ലേ മണിമുത്തേ

കൺമണി

ഒരായുസിന്റെ ആനന്ദവും നൊമ്പരവും ഒരുമിച്ചെത്തിയിരുന്നു ഈ വരികളിലും ഈണത്തിലും. വിജയ് യേശുദാസിന്റെ ആലാപന മാധുരിയിൽ നമ്മള്‍ ഈ ഗാനം കേട്ടപ്പോൾ അത് ഓരോരുത്തരുടെയും ജീവിതത്തിന്റെ താളമായി. അജീഷ് ദാസന്റെതാണു വരികൾ. രഞ്ജൻ രാജിന്റെ സംഗീതം. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിജയ് യേശുദാസിനെ തേടിയെത്തിയപ്പോൾ അതു തനിക്കു മാത്രം അവകാശപ്പെട്ടതല്ലെന്നു പറയുന്നു വിജയ്. 

 

വിജയിന്റെ വാക്കുകൾ ഇങ്ങനെ: ‘കുറെ ആളുകളുടെ മനസ്സിലേക്ക് കയറിച്ചെന്ന പാട്ടുകൂടിയാണ് ഇത്. നല്ല ഹിറ്റായ ഒന്ന്. അങ്ങനെ ഒരു പാട്ടിനു പുരസ്കാരം ലഭിച്ചത് വലിയ സന്തോഷം. മ്യൂസിക് ഡയറ്കടറിനും ഗാനരചയിതാവിനും ജോജുവിനും പത്മകുമാർ സാറിനും എല്ലാവർക്കും ആണ് അതിന്റെ ക്രഡിറ്റ്.ചിലപാട്ടുകൾ പാടുമ്പോൾ അത് ജനം സ്വീകരിക്കുമെന്നു തോന്നാറുണ്ട്. അത്തരത്തിലൊരു പാട്ടാണ് അവാർഡിലേക്ക് എത്തിച്ചത്. അവാർഡു പ്രതീക്ഷിച്ചല്ല പാടിയത്. കിട്ടിയതിൽ സന്തോഷം.’

 

പുരസ്കാരങ്ങൾ ഉത്തരവാദിത്തം കൂട്ടുകയാണെന്ന് വിജയ് യേശുദാസ് പറഞ്ഞു. ജോസഫിലെ എല്ലാ പാട്ടുകളും ആ കഥയ്ക്കു ചേർന്നതായിരുന്നു. എല്ലാപാട്ടുകളും അത്രയും ഫീലോടു കൂടിതന്നെയാണ് പാടാറുള്ളതെന്നും വിജയ് കൂട്ടിച്ചേർത്തു. ഇത് മൂന്നാംതവണയാണ് വിജയിനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്. 2007ലും 2012ലും മികച്ച ഗായകനുള്ള പുരസ്കാരം വിജയ് യേശുദാസിനു ലഭിച്ചിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com