ADVERTISEMENT

Maari 2 - Rowdy Baby (Making Video) | Dhanush, Sai Pallavi | Yuvan Shankar Raja | Balaji Mohan

ധനുഷും സായി പല്ലവിയും തകർത്താടിയ മാരി 2–വിലെ റൗഡി ബേബി എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. പാട്ടിന്റെ കൊറിയോഗ്രാഫർ പ്രഭുദേവയാണ്. ധനുഷിനെ വെല്ലുന്ന പ്രകടനമാണ് ഗാനത്തിൽ സായി പല്ലവിയുടേത്. സോഷ്യൽ മീഡിയയിലും യൂട്യൂബിലും 'റൗഡി ബേബി' തരംഗമാണ്.

സമീപകാലത്തെ സകല റെക്കോർഡുകളും തകർത്താണ് റൗഡി ബേബിയുടെ മുന്നേറ്റം എന്നാണ് വിലയിരുത്തൽ. തെന്നിന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടഗാനമായും റൗഡി ബേബി മാറി. 

ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷിന്റെ തന്നെയാണു വരികൾ. യുവൻ ശങ്കർ രാജയുടെ മികച്ച സംഗീതം ഗാനത്തിനു മാറ്റുകൂട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com