ADVERTISEMENT

കൊച്ചി∙ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ മികച്ച കോറിയോഗ്രഫിക്കുള്ള അവാർഡ് തനിക്കും അർഹതപ്പെട്ടതാണെന്നു കാണിച്ച് കോറിയോഗ്രഫറായ ബിജു എ. സേവ്യർ ഹൈക്കോടതിയിൽ ഹർജി നൽകി. ‘അരവിന്ദന്റെ അതിഥികൾ’ എന്ന സിനിമയുടെ കോറിയോഗ്രഫി ചെയ്തതു താനും കൂടിയായതിനാൽ അവാർഡ് ലഭിച്ച പ്രസന്ന സുജിത്തിനൊപ്പം തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനും ചലച്ചിത്ര അക്കാമദമിക്കും മറ്റും കോടതി നോട്ടിസ് പുറപ്പെടുവിച്ചു.   

പ്രസന്ന സുജിത്തിനാണ് അവാർഡ് പ്രഖ്യാപിച്ചത്. സിനിമയ്ക്കായി ഒരു പാട്ടിന്റെ കോറിയോഗ്രഫി പ്രസന്ന ചെയ്തിട്ടുണ്ടെങ്കിലും അതു സിനിമയിൽ ഉപയോഗിച്ചിട്ടില്ലെന്നും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടേയുള്ളൂ എന്നും ഹർജിക്കാരൻ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com