ADVERTISEMENT

സംഗീത പ്രേമികളുടെ ആഗോള സൗഹൃദ കൂട്ടായ്മ ‘സപ്ത സ്വര രാഗ ലയ’ യു. എ. ഇ. ചാപ്റ്റ റിന്റെ നേതൃത്വ ത്തിൽ രൂപ വൽക്കരിച്ച  ‘ലയ ഇമോ ഷൻസ്’ മ്യൂസിക് ബാൻഡിന്റെ ഉദ്ഘാടനം വിപുല മായ പരിപാടി കളോടെ ദുബായ് കറാമ സെന്ററിൽ നടന്നു. 

 കലാ രംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും ‘സപ്ത സ്വര രാഗ ലയ’ കോഡിനേറ്റർമാരും ചേർന്ന് ദീപം തെളിയിച്ചതോടെ ലയ ഇമോഷൻസ് ബാൻഡിനു തുടക്കമായി. ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ 'സപ്ത വർണ്ണങ്ങളാൽ യു. എ. ഇ.' എന്ന സംഗീത ആൽബം റിലീസ് ചെയ്തു. കൂടാതെ സംഗീതനിശയും അരങ്ങേറി. രശ്മി സുഷിൽ രചനയും ചാൾസ് സൈമൺ സംഗീതവും നിർവ്വഹിച്ച 'സപ്ത വർണ്ണങ്ങളാൽ യു. എ. ഇ.' എന്ന ഗാനം മൂന്നു വയസ്സു കാരി അനീനാ അനൂപ് അടക്കമുള്ളവർ ചേർന്ന് ആലപിച്ചു. 

ഗാന രചയിതാവും സംഗീത സംവിധായകനുമായ സുബൈർ തളിപ്പറമ്പ്, അഭിനേതാവ് സെബി ജോർജ്, ഗായികയും ടെലിവിഷൻ അവതാരകയുമായ സാനി പ്രദീപ്, മാധ്യമ പ്രവർത്തകൻ പി. എം. അബ്ദുൽ റഹ്മാൻ എന്നിവർ മുഖ്യ അതിഥി കൾ ആയിരുന്നു. സ്റ്റാൻലി, ജയൻ എന്നിവർ ഓർക്കസ്ട്രക്കു നേതൃത്വം നൽകി. ബിജോ എരുമേലി, അബ്ദുൽ സമദ്, പ്രശാന്ത് നായർ, അഭയ്, ബിജോയ് കേശവൻ, രജീഷ് മണി, രാജേഷ് റാബി, സിനാജ്, ചാൾസ് സൈമൺ തുടങ്ങിയവർ പരിപാടികളുടെ ഭാഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com