ADVERTISEMENT

വ്യത്യസ്തമായ പ്രണയ ഗാനവുമായി എത്തുകയാണ് ഗൗരി ലക്ഷ്മി. പാട്ടിനൊപ്പം തന്നെ അതിഗംഭീരമായ നൃത്താവിഷ്കാരവും ‘ആരാരോ’ എന്ന പ്രണയ ആൽബത്തെ ശ്രദ്ധേയമാക്കുന്നു. ഗാനത്തിന്റെ വരികളും, സംഗീതവും ആലാപനവും ഗൗരിയുടെതു തന്നെയാണ്. 

ആഷിദ് ചാറ്റർജിയാണ് കൊറിയോഗ്രാഫി. മലയാളത്തിനു പുറമെ തമിഴിലും ഗാനം എത്തുന്നുണ്ട്. മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ഗൗരിലക്ഷ്മിയുടെ ആലാപന ശൈലിയെയും നൃത്തത്തെയും പ്രശംസിക്കുന്നവരാണ് ഏറെയും. അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണു പലരുടെയും പ്രതികരണം. 

നേരത്തെയും നിരവധി സ്വതന്ത്ര ആൽബങ്ങൾ ഗൗരിലക്ഷ്മി ചെയ്തിട്ടുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ആൽബം ഏറെ പ്രശംസ നേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com