ADVERTISEMENT

പൊലീസും അറസ്റ്റും ചോദ്യം ചെയ്യലുമെല്ലാമായി എത്തുകയാണ് ദിലീപിന്റെ ഒന്നുമിണ്ടാതെ എന്ന ഗാനം. ദിലീപും മംമ്തയും പ്രധാന വേഷത്തിലെത്തുന്ന കോടതി സമക്ഷം ബാലൻ വക്കീലിലേതാണു ഗാനം. സാഷ തിരുപ്പതിയാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറിന്റെ സംഗീതം. 

ചിത്രത്തിന്റെ കഥാഗതിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഗാനമാണ് ഒന്നുംമിണ്ടാതെ. മംമ്ത, ദിലീപ് എന്നിവർക്കൊപ്പം സിദ്ധിഖ്, ബിന്ദു പണിക്കർ, ബിന്ദു പണിക്കർ എന്നിവരും എത്തുന്നു. മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ‘ദിലീപിന്റെ തിരിച്ചുവരവാണ് കോടതി സമക്ഷം ബാലൻ വക്കീൽ’ എന്നാണ് ആരാധകരുടെ പ്രതികരണം. സാഷയുടെ ആലാപന മികവിനെ പ്രശംസിക്കുന്നവരാണ് ഏറെയും. ശ്രേയ ഘോഷാലിന്റെ ശബ്ദത്തോട് ചേർന്നു നിൽക്കുന്ന ശബ്ദമാണ് സാഷയുടെതെന്നു പറയുന്നവരും ഉണ്ട്. ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. 

ചിത്രത്തിലേതായി നേരത്തെ പുറത്തു വന്ന ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. നാലുഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പ്രണവം ശശി, സിത്താര കൃഷ്ണകുമാർ, ഹരിശങ്കർ, യാസിൻ നിസാർ എന്നിവരും ചിത്രത്തില്‍ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ബി. ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com