ADVERTISEMENT

അവഞ്ചേഴ്സ്: എന്റ്ഗെയിമിനായി സ്പെഷ്യൽ ആന്തം ഒരുക്കി എ.ആർ. റഹ്മാൻ. ചിത്രത്തിന്റെ ഇന്ത്യൻ റിലീസിനോടനുബന്ധിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഗാനം എത്തും. ഏപ്രിൽ ഒന്നിനാണ് ചിത്രം തീയറ്ററിലെത്തുന്നത്. 

Avengers-Endgame

മാർവൽ സൂപ്പർ ഹീറോസിന്റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയിലെ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നതാണ് ചിത്രത്തിനായി റഹ്മാൻ ഒരുക്കുന്ന സംഗീതം. സിനിമ പ്രേമികൾ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന ചിത്രമാണ് അവഞ്ചേഴ്സ്: എന്റ്ഗെയിം.  അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാറിന്റെ വിജയമാണ് എന്റ്ഗെയിമിനായി ആകാംക്ഷയോടെ കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നത്. 250കോടിയായിരുന്നു അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ ഇന്ത്യയിൽ നിന്നും കൊയ്തത്. 

ഗാനത്തെ പറ്റി റഹ്മാന്റെ വാക്കുകൾ ഇങ്ങനെ: ‘ലോകത്താകെയുള്ള മാർവൽ സൂപ്പർ ഹീറോസ് ആരാധകർക്കായാണ് ഈ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിനായി കുടുംബത്തിൽ നിന്നുള്ള അവഞ്ചേഴ്സ് ആരാധകരുടെ സമ്മർദ്ദവും കൂടുതലായിരുന്നു. അവഞ്ചേഴ്സിന് ഏറ്റവും അനുകൂലമായ സംഗീതം ഒരുക്കണം എന്നായിരുന്നു അവരുടെ ആവശ്യം. ലോകമാകെയുള്ള സംഗീതപ്രേമികൾക്കു തീർച്ചയായും ഇത് ഇഷ്ടപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ.’

AVENGERS 4 ENDGAME: Trailer 2 (english) 2019

‘അവ‍ഞ്ചേഴ്സ്: എന്റ് ഗെയിം കേവലം ഒരു സിനിമ മാത്രമല്ല. ഇന്ത്യയിലുള്ള അവഞ്ചേഴ്സ് ആരാധകരുടെ യാത്ര കൂടിയാണ്. മാർവൽ ഹീറോസിനോടുള്ള ഇന്ത്യയുടെ സ്നേഹമാണ് ഓസ്കർ ജേതാവ് എ.ആർ.റഹ്മാന്റെ സ്പെഷ്യൽ ആന്തത്തിലൂടെ വ്യക്തമാകുന്നത്. ഇന്ത്യയിലെ  ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി.’ മാർവൽ ഇന്ത്യ സ്റ്റുഡിയോ തലവൻ ബിക്രം ദഗ്ഗൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com