ADVERTISEMENT

മലയാളത്തിൽ വൻ വിജയമായ മഴവിൽ മനോരമയുടെ ഡാൻഡ് റിയാലിറ്റോഷോ ‘ഡി ഫോർ ഡാൻസി’ന്റെ ‌അഞ്ചാം പതിപ്പ് ഉടൻ പ്രേക്ഷകരിലേക്ക്. നൃത്തത്തിന്റെ പുത്തൻ വേദിയിലേക്ക് ഇത്തവണ മാറ്റുരയ്ക്കാനെത്തുന്നത് കുട്ടികളാണെന്നതു ശ്രദ്ധേയം. ഏഴുവയസു മുതൽ പന്ത്രണ്ട് വയസുവരെയുള്ള 16 കുട്ടികളാണ് മൽസരിക്കാനെത്തുന്നത്.

 

പല കേന്ദ്രങ്ങളിൽ നടന്ന ഒഡിഷനിൽ ആയിരത്തോളം കുട്ടികളാണ് പങ്കെടുത്തത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത പതിനാറ് പേരാണ് ഡി 5 വേദിയിലെത്തുന്നത്. താരസമ്പന്നമായ വേദിയിൽ പ്രമുഖരുടെ സാന്നിധ്യത്തിലുമുള്ള ‘ഡി 5’ ജൂനിയറിന്റെ ആദ്യ എപ്പിസോഡ് ഏപ്രിൽ ആറിന് മഴവിൽ മനോരമയിൽ സംപ്രേഷണം ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടു മണി മുതൽ ഒൻപതുമണി വരെയാണ് ഡി 5 സംപ്രേഷണം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com