ADVERTISEMENT

നടിയും നർത്തകിയുമായ കൃഷ്ണ പ്രഭയുടെ ഡാൻസ് സ്കൂളിൽ കഥക് പരിശീലനവും. ഇതിന്റെ ഭാഗമായി ഏപ്രിൽ  8,9 തീയതികളിൽ കഥക് വർക് ഷോപ്പ് സംഘടിപ്പിക്കും. പ്രശസ്ത കഥക് നർത്തകി ദീപിക കർത്തയാണ് വർക്ക് ഷോപ്പ് നടത്തുക. കൊച്ചി പനമ്പിള്ളി നഗറിലെ ‘ജൈനികി'ൽ വച്ചാണ് വർക് ഷോപ്പ്. വർക് ഷോപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

 

രണ്ടുമാസം മുൻപാണ് കൃഷ്ണപ്രഭ ഡാന്‍സ് സ്കൂൾ ആരംഭിച്ചത്. മമ്മൂട്ടിയായിരുന്നു ഉദ്ഘാടനം. കൃഷ്ണ പ്രഭ ഇത്രയും മികച്ച നർത്തകിയാണെന്നു ഇപ്പോഴാണ് മനസ്സിലായതെന്നു മമ്മൂട്ടി പറഞ്ഞു. ഹാസ്യനടിയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കൃഷ്ണ പ്രഭ തന്റെ കാലങ്ങളായുള്ള ആഗ്രഹമാണ് ജൈനികിലൂടെ സാക്ഷാത്കരിച്ചതെന്ന് അറിയിച്ചു. ചലച്ചിത്ര താരങ്ങളായ മിയ, അപർണ ബാലമുരളി, രമേഷ് പിഷാരടി, ആര്യ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com