ADVERTISEMENT

ജൻമസിദ്ധമായി ലഭിക്കുന്ന കഴിവുകളുണ്ട്. ഒരോരുത്തരിലും അതിന്റെ അളവ് വ്യത്യസ്തമായിരിക്കും. പ്രേക്ഷകനെ അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ പലവേദികളിലും ഉണ്ടാകാറുണ്ട്. പ്രായത്തിൽ കവിഞ്ഞ പക്വതയിലും കഴിവിവലും ചിലരെങ്കിലും വിസ്മയിപ്പിക്കാറുണ്ട്. അത്തരം ഒരു പ്രകടനത്തെ പറ്റിയാണ് പറയാൻ പോകുന്നത്. 

 

പേര് ശിവാനി. മലപ്പുറം എടവണ്ണ സ്വദേശിയാണ്. പത്തു വയസ്സാണ് പ്രായം. മഴവിൽ മനോരമ തകർപ്പൻ കോമഡിയുടെ വേദിയിലെത്തിയ ശിവാനിയുടെ തകർപ്പനം ഡാൻസ് കണ്ട് അമ്പരന്നു പോയി സദസ്സിലിരുന്നവർ. സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം കമലദളത്തിലെ ‘സുമൂഹുർത്തമാ സ്വസ്തി’ എന്ന ഗാനത്തിനായിരുന്നു ശിവാനിയുടെ ചുവടുവെപ്പ്. ഒറ്റയ്ക്കാണു ഗാനത്തിനു കൊറിയോഗ്രഫി ചെയ്തതെന്നു പറഞ്ഞപ്പോൾ സദസ്സിലിരുന്നവർ അക്ഷരാർത്ഥത്തിൽ പകച്ചുപോയി. പത്താം വയസ്സിൽ ഒരു സെമിക്ലാസിക്കൽ ഗാനത്തിന് ഇത്രയും ഗംഭിരമായ കൊറിയോഗ്രഫി ചെയ്തത് അതിശയിപ്പിച്ചു എന്നായിരുന്നു പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന പ്രയാഗ മാർട്ടിന്റെ അഭിപ്രായം. 

 

എന്നാൽ വേദിയിലെ സ്ക്രീനിൽ ശിവാനിയുടെ വീടിന്റെ വിഡിയോ തെളിഞ്ഞപ്പോൾ കണ്ടിരുന്നവരുടെ ചങ്കുപിടഞ്ഞു. അത്രയും ദയനീയമായ അവസ്ഥ. വീടെന്നു പറയാനൊന്നും കഴിയില്ല. അസുഖ ബാധിതനായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത് ഈ കുഞ്ഞ് ചെറിയ പരിപാടികളിൽ പങ്കെടുത്തു കിട്ടുന്ന പണം കൊണ്ടാണ്. വീട്ടിലെ സാമ്പത്തിക അവസ്ഥ മോശമായതിനാൽ അങ്ങേയറ്റം കഴിവുള്ള ഈ കൊച്ചുമിടുക്കിയുടെ നൃത്ത പഠനവും ഒരുവർഷമായി മുടങ്ങിയിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com