ADVERTISEMENT

സംഗീത പ്രതിഭകൾക്കായി മഴവിൽ മനോരമ ഒരുക്കുന്ന റിയാലിറ്റി ഷോ പാടാം നമുക്ക് പാടാം സംപ്രേഷണം ആരംഭിക്കുന്നു. ഏപ്രിൽ പതിനഞ്ചു മുതലാണ് ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30നാണ് ‘പാടാം നമുക്കു പാടാം’ എത്തുക.ഉദ്ഘാടന എപ്പിസോഡിൽ ചലച്ചിത്രതാരം സുരേഷ് ഗോപി മുഖ്യാതിഥിയാകും. 

 

എട്ടുവയസ്സു മുതൽ 62 വയസ്സുവരെ പ്രായമുള്ള 26 മത്സാരാ‍ർഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. കെ.എസ്. ചിത്ര, ശരത്, റിമി ടോമി എന്നിവരാണു വിധികർത്താക്കൾ. നായിക നായകൻ മത്സരാർഥികളായിരുന്ന ആഡിസും രശ്മിയുമാണ് അവതാരകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com