ADVERTISEMENT

‘കായംകുളം കൊച്ചുണ്ണി’യിലെ മോഹൻലാലിന്റെ ‘ഇത്തിക്കര പക്കി’യായുള്ള വേഷപ്പകർച്ച ആരാധകരെ ചെറിയ രീതിയിലൊന്നുമല്ല അമ്പരപ്പിച്ചത്. തീയറ്റർ വിട്ടിട്ടും മോഹന്‍ലാലിന്റെ വരവും ഭാവവുമെല്ലാം ചർച്ചയായി. മോഹൻലാലിനല്ലാതെ മറ്റാർക്കാണ് ഇത്രയും മെയ്‌വഴക്കമെന്നാണ് ആരാധകരുടെ ചോദ്യം. ആർക്കെങ്കിലും കഴിയുമോ എന്നു വെല്ലുവിളിച്ചവരും ഉണ്ട്. ഇതിനെല്ലാം മറുപടിയുമായി എത്തുകയാണ് കൊറിയോഗ്രാഫർ സജ്ന നജാം. 

 

ചിത്രത്തിൽ മോഹൻലാൽ കാൽകയറ്റി വച്ചു നിൽക്കുന്ന രംഗം മുണ്ട്. ഈ രംഗം ജിമ്മിൽ അനുകരിക്കുകയാണ് സജ്ന. സജ്നയുടെ ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘നമുക്കു ചെയ്യാൻ കഴിയില്ലെന്നു പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം’ എന്ന കുറിപ്പോടെയാണ് സജ്ന ചിത്രങ്ങൾ പങ്കുവച്ചത്. 

 

നിരവധി പേരാണ് സജ്നയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇതു കലക്കി എന്നാണ് ഭൂരിഭാഗംപേരുടെയും അഭിപ്രായം. ‘വിക്രമാദിത്യൻ’ എന്ന ചിത്രത്തിലൂടെയാണ് സജ്ന നജാം ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. വിക്രമാദിത്യനിലൂടെ തന്നെ മികച്ച നൃത്ത സംവിധായികയ്ക്കുള്ള പുരസ്കാരവും സജ്നയെ തോടി എത്തിയിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com