ADVERTISEMENT

മലയാളിയുടെ പ്രിയപാട്ടുകൾക്കു വ്യത്യസ്തമായ രീതിയിൽ കവർ സോങ്സ് ഒരുക്കി ശ്രദ്ധയാകർഷിച്ച ഗായികയാണ് സന മൊയ്തുട്ടി. നമ്മൾ കേട്ടു ശീലിച്ച പാട്ടുകൾ സന സ്വന്തം ശൈലിയിൽ അവതരിപ്പിച്ചപ്പോൾ വിമർശനത്തേക്കാൾ ഏറെ പ്രശംസിച്ചവരാണ് ഏറെയും. കറുത്തപെണ്ണേ എന്ന ഗാനത്തിന് തന്റേതായ ശൈലിയിൽ ഒടുവിലായി സന പുറത്തിറക്കിയ കവർ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വ്യത്യസ്തമായ താളത്തിൽ ഗാനങ്ങളുമായെത്തി ആസ്വാദക മനം കവരുകയാണ് വനിത ഫിലിം അവാർഡ് വേദിയിൽ സന. 

 

ചൽത്തേ ചൽത്തേ എന്ന ഗാനവുമായി എത്തിയ സന, അക്ഷരാർഥത്തിൽ വേദിയിൽ സംഗീത മഴ പൊഴിക്കുകയായിരുന്നു. പിന്നീട് പൂമാനമേ, പൊൻവീണേ, ശ്യാമമേഘമേ നീ, കറുത്തപെണ്ണേ എന്നീ ഗാനങ്ങളും സന പാടി. പലപ്പോഴായി ഈ ഗാനങ്ങൾക്കെല്ലാം സന കവർഗാനങ്ങൾ ഒരുക്കിയിരുന്നു. ഈ ഗാനങ്ങളെല്ലാം ആസ്വാദകർ ഒരുമിച്ചു കേൾക്കുന്നത് ആദ്യമാണ്. 

 

നിറകയ്യടിയോടെയാണ് സനയുടെ പാട്ടുകൾ സദസ്സ് സ്വീകരിച്ചത്. സനയുടെ ശബ്ദം അതിമനോഹരം എന്നാണ് ആസ്വദകരുടെ പ്രതികരണം. മികച്ച പ്രതികരണമാണ് സനയുടെ പാട്ട് വിഡിയോയ്ക്ക് സമൂഹ മധ്യമങ്ങളിൽ ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com